വീട് കുത്തിത്തുറന്ന് 16 പവൻ കവർന്നു
text_fieldsകടമ്പൂരിൽ മോഷണം നടന്ന വീട്ടിൽ വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന പരിശോധന
ഒറ്റപ്പാലം: അമ്പലപ്പാറ കടമ്പൂരിൽ ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 16 പവൻ ആഭരണങ്ങൾ കവർന്നു. കണ്ടൻപറമ്പിൽ ഷെൽവി ജെയിംസിന്‍റെ വീട്ടിൽനിന്നാണ് മോഷണം പോയത്. മാല, മോതിരം, കുരിശ് എന്നിവയാണ് ആഭരണങ്ങൾ. 60 ഗ്രാം വെള്ളിയും നഷ്ടമായിട്ടുണ്ട്.
മോഷ്ടാവ് പൂട്ട് തകർത്ത വാതിൽ
ഞായറാഴ്ച വൈകുന്നേരം 6.45ഓടെ ഷെൽവിയും കുടുംബാംഗങ്ങളും വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയതായിരുന്നു. രാത്രി 10.10ന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.മുൻ വാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിട്ടുള്ളത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. സമീപത്തെ മുറികളിലും പരിശോധന നടന്നതിന്‍റെ ലക്ഷണങ്ങളുണ്ട്. ഇതിനിടെ നാല് വളകൾ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ഏകദേശം 6.75 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

