Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമാൽപീടികയിൽ വീടിനു തീ...

കമാൽപീടികയിൽ വീടിനു തീ പിടിച്ചു

text_fields
bookmark_border
ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക കു​ഞ്ഞി​വ​ള​പ്പി​ൽ റ​സി​യ​യു​ടെ വീ​ടി​ന് തീ​പി​ടി​ച്ച നി​ല​യി​ൽ
cancel
camera_alt

ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക കു​ഞ്ഞി​വ​ള​പ്പി​ൽ റ​സി​യ​യു​ടെ വീ​ടി​ന് തീ​പി​ടി​ച്ച നി​ല​യി​ൽ

ച​ക്ക​ര​ക്ക​ല്ല്: ഏ​ച്ചൂ​ർ ക​മാ​ൽ പീ​ടി​ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. മ​ഞ്ച​ക്ക​ണ്ടി മ​ട​പ്പു​ര​ക്ക് സ​മീ​പം കു​ഞ്ഞി​വ​ള​പ്പി​ൽ അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ മ​ക​ൾ റ​സി​യ​യു​ടെ വീ​ടി​ന്റെ ര​ണ്ടാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള സെ​ൻ​ട്ര​ൽ ഹാ​ളി​ലെ തേ​പ്പ് മു​ഴു​വ​നാ​യും ര​ണ്ടു റൂ​മു​ക​ളി​ലെ തേ​പ്പ് ഭാ​ഗി​ക​മാ​യും അ​ട​ർ​ന്നു വീ​ണു. റ​സി​യ​യു​ടെ സ​ഹോ​ദ​ര​ൻ മു​ക​ൾ നി​ല​യി​ൽ സൂ​ക്ഷി​ച്ച ലെ​ത​ർ ബാ​ഗു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.

വീ​ടി​ന്റെ മു​ൻ​വ​ശ​ത്തു​ള്ള വീ​ട്ടി​ലെ ജോ​ലി​ക്കാ​രാ​ണ് തീ​പി​ടി​ത്തം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

അ​പ​ക​ട സ​മ​യം റ​സി​യ​യു​ടെ ഉ​പ്പ​യും ഉ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും സ​മീ​പ വീ​ട്ടി​ലെ ജോ​ലി​ക്കാ​രു​മാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​ച്ച​ത്. തു​ട​ർ​ന്ന് എ​ത്തി​യ അ​ഗ്നിലക്ഷ​സേ​ന​യും തീയ​ണ​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള ഇ​ല​ക്ട്രി​ക്ക് വ​യ​റി​ങ്ങും പൂ​ർ​ണ​മാ​യും ക​ത്തി​യ നി​ല​യി​ലാ​ണ്.

സെ​ൻ​ട്ര​ൽ ഹാ​ളി​ലെ തേ​പ്പ് മു​ഴു​വ​നും അ​ട​ർ​ന്നു വീ​ണ് ക​ല്ലു​ക​ൾ കാ​ണു​ന്ന രീ​തി​യി​ലാ​ണ് ഉ​ള്ള​ത്. അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യി​ല​ധി​കം ന​ഷ്ട​മു​ള്ള​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ. ​അ​നി​ഷ, വൈ​സ് പ്ര​സി​ഡ​ന്റ് പ​ങ്ക​ജാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​രാ​ജ​ൻ, വാ​ർ​ഡ് അം​ഗം ടി. ​ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ബാ​ല​ൻ എ​ന്നി​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short Circuitkannurnewsfire.
News Summary - The house caught fire
Next Story