ആശപ്രവർത്തകരുടെ ഒാണറേറിയം ഇനി 6000; പ്രാബല്യം ഏപ്രിൽ ഒന്നു മുതൽ
text_fieldsതിരുവനന്തപുരം: ആശപ്രവർത്തകരുടെ പ്രതിമാസ ഒാണറേറിയം 5000 രൂപയിൽനിന്ന് 6000 രൂപയാക്കി ഉത്തരവിറങ്ങി. ഏപ്രിൽ ഒന്നുമുതലാണ് പ്രാബല്യം. ബജറ്റ് പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണിയിലാണ് ആശപ്രവർത്തകർ. എൻ.എച്ച്.എം വഴിയാണ് ഇവരെ നിയമിക്കുന്നത്.
കോവിഡ് തീവ്രബാധിത മേഖലകളിലടക്കം വീടുകളിലെത്തി വിവരശേഖരണം, മരുന്നെത്തിക്കൽ, സാധാരണ പനി സർവേ, ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം, കോവിഡ് ബോധവത്കരണം തുടങ്ങി നീളുന്ന പട്ടികയാണ് ഇവരുടെ ചുമതല.
ഇതിനകം നിരവധി പേർ കോവിഡ് ബാധിതരുമായിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങി വ്യക്തിഗത സുരക്ഷ ഉപകരണങ്ങളൊന്നും ഇവർക്ക് കിട്ടാറില്ലെന്നും പരാതിയുണ്ട്. വാക്സിനിൽ മുൻഗണന കിട്ടിയതാണ് അൽപം ആശ്വാസം. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും ഇവരുടെ പ്രതിമാസ ഒാണറേറിയം മുടങ്ങിയതായി വ്യാപക പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.