ഫലസ്തീനികൾക്ക് ഊർജം പകർന്നത് വിശുദ്ധ ഖുർആൻ -വലിയ്യുല്ല സഈദി ഫലാഹി
text_fieldsഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് വിതരണവും മൗലാന വലിയ്യുല്ല സഈദി ഫലാഹി ഉദ്ഘാടനം നിർവഹിക്കുന്നു
മുണ്ടൂർ (പാലക്കാട്): ഫലസ്തീനികൾക്ക് ഊർജം പകർന്നത് വിശുദ്ധ ഖുർആനെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി. അമീർ മൗലാന വലിയ്യുല്ല സഈദി ഫലാഹി. മുണ്ടൂരിൽ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി അധ്യക്ഷത വഹിച്ചു. തമിഴ് മോട്ടിവേഷനൽ സ്പീക്കർ ഫാത്തിമ ശബരിമാല, ജംഇയ്യതുൽ ഉലമായെ ഹിന്ദ് കേരള സെക്രട്ടറി ഉവൈസ് അമാനി നദ്വി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.വി. റഹ്മാബി, കേന്ദ്ര ശൂറാ അംഗം ഡോ. അബ്ദുസ്സലാം അഹ്മദ്, ഡോ. സാഫിർ എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ് സ്വാഗതവും ജനറൽ കൺവീനർ ബഷീർ ഹസൻ നദ്വി നന്ദിയും പറഞ്ഞു. ഇബ്രാഹീം മേപ്പറമ്പ് ഖിറാഅത്ത് നിർവഹിച്ചു.
ഖുർആൻ സംസ്ഥാനതല പരീക്ഷയുടെ പ്രിലിമിനറി വിഭാഗം റാങ്ക് ജേതാക്കളായ പി.കെ. നജ്മ, സുബൈദ കോറോത്ത്, എൻ.പി. റൈഹാനത്ത്, സെക്കൻഡറി വിഭാഗം റാങ്ക് ജേതാക്കളായ എസ്. മറിയ, എ. ഹസ്ന, നഫീസ ബഷീർ, ജില്ലതല പരീക്ഷ പ്രൈമറി വിഭാഗം റാങ്ക് ജേതാക്കളായ സാജിത വല്ലപ്പുഴ, ഉമ്മുൽ ഹസ്ന മേപ്പറമ്പ്, ജമീല പുതുക്കോട്, കമര്‍ ബാനു ഉമർ, മുഹ്സിന അലനല്ലൂർ, സുബൈദ പാലക്കാട്, സെക്കൻഡറി വിഭാഗം റാങ്ക് ജേതാക്കളായ ആയിഷ ജലീൽ, നഫീസ സലാം, കമറുന്നിസ, റസിയ മുഹമ്മദ്, സമ്മേളന പ്രചാരണാർഥം ജില്ലതലത്തിൽ നടത്തിയ കലിഗ്രഫി മത്സരത്തിൽ സമ്മാനം നേടിയ അഫീഫ, കെ. ഫഹ്മി, ഹഫ്സ എന്നിവർക്ക് മെമന്റോയും സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

