`ക്രൂരമായ അധികാരവേട്ടക്കിരയായവരുടെ ത്യാഗനിർഭരമായ സമരചരിത്രമാണ് കെ-റെയിൽ വിരുദ്ധ സമരത്തിന് മുന്നോട്ടുവെക്കാനുള്ളത്' -ഡോ. ഗീവർഗീസ് മാർകൂറിലോസ്
text_fieldsതിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരസിതിയുടെ വിജയാഹ്ലാദം സെക്രട്ടറിയേറ്റിനു മുമ്പിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ക്രൂരമായ അധികാരവേട്ടക്കിരയായ ധാരാളം പേരുടെ ത്യാഗനിർഭരമായ സമരചരിത്രമാണ് കെ റെയിൽ വിരുദ്ധ സമരത്തിന് മുന്നോട്ടുവെക്കുവാനുള്ളതെന്നും കേരളത്തിന്‍റെ സമരചരിത്രത്തിൽ സുവർണ്ണ ലിപികളിൽ കെ റെയിൽ വിരുദ്ധ സമരം രേഖപ്പെടുത്തുമെന്ന് സംശയമില്ലെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അറിയിച്ചു. കെ-റെയിൽ പ്രതീകമായ മഞ്ഞകുറ്റിയുടെ പ്രതീകാത്മകരൂപം കത്തിച്ചുകൊണ്ടാണ് വിജയം സമരവിരുദ്ധസമിതി ആഘോഷിച്ചത്.
ആറരവർഷം നീണ്ട സമരത്തിനൊടുവിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ വേളയിൽ പദ്ധതി റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇത് വലിയ വിജയാഹ്ലാദമായി ഏറ്റെടുത്തിരിക്കുകയാണ് സമരവിരുദ്ധസമിതി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സമരത്തിൽ പങ്കെടുത്തവർ വിജയാഹ്ലാദത്തിനായി എത്തിച്ചേർന്നിരിക്കുന്നത്. സമാനമായി കഴിഞ്ഞ ദിവസം ആശ വർക്കർമാരുടെ സമരവിജയാഹ്ലാദവും സെക്രട്ടറിയേറ്റിന് മുമ്പിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

