Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികപീഡന ഇരകളുടെ...

ലൈംഗികപീഡന ഇരകളുടെ സംരക്ഷണത്തിന്​ സമഗ്ര പെരുമാറ്റച്ചട്ടം വേണമെന്ന് ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ലൈംഗികപീഡനത്തിന്​ ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും മാനസിക പിന്തുണ ഉറപ്പുവരുത്താനും സമഗ്ര പെരുമാറ്റച്ചട്ടം (പ്രോട്ടോകോൾ) വേണമെന്ന് ഹൈകോടതി. വൈദ്യ-നിയമ സഹായങ്ങളും ലഭ്യമാക്കണം. അടിയന്തരസഹായം തേടി വിളിക്കാൻ 112 എന്ന ടോൾ ഫ്രീ നമ്പർ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കണമെന്നതടക്കം10 നിർദേശങ്ങളും പുറപ്പെടുവിച്ചു. പീഡനക്കേസ് ഒത്തുതീർക്കാൻ പൊലീസ് നിർബന്ധിക്കുന്നെന്ന്​ ആരോപിച്ച് ഒരു കേസിലെ ഇര നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​.

ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവർ അനുഭവിക്കുന്ന പീഡയാണ് ഏറ്റവും ദുരിതപൂർണമായിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. ദുരിതങ്ങൾ പങ്കുവെക്കാൻപോലും ഇവർക്ക്​ പലപ്പോഴും കഴിയുന്നില്ല. സമൂഹത്തിന്‍റെ പരിഹാസവും മറ്റും സഹിക്കേണ്ടിവരുന്നു. ''എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുള്ളത്​, ഇപ്പോഴുള്ളത്​ വെറും പുറന്തോട് മാത്രം'' എന്നാണ്​ ഒരു ഇര പ്രതികരിച്ചത്​. ഈ വിഷാദ അവസ്ഥയിൽനിന്ന്​ പുറത്തുകടക്കാനായില്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകില്ല.

പീഡനങ്ങൾക്കിരയാവുന്നവർ 112 എന്ന നമ്പറിലോ പൊലീസിന്‍റെ 100 എന്ന ടോൾ ഫ്രീ നമ്പറി​ലോ വിളിച്ചാൽ അവർ നൽകുന്ന വിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറണമെന്ന്​ കോടതി നിർദേശിച്ചു. ഈ സംവിധാനം നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചു. കാളുകൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. വിവരം ലഭിച്ചാൽ ഇരയെ ബന്ധപ്പെടാൻ പൊലീസ് സ്റ്റേഷനിൽനിന്ന് അടിയന്തര നടപടിയെടുക്കണം. സ്റ്റേഷനിലേക്ക്​ വിളിച്ചുവരുത്താതെ നേരിൽകാണുകയോ ഫോണിൽ വിളിക്കുകയോ ചെയ്യണം. വീട്ടിലെത്തിയോ ഇര ആവശ്യപ്പെടുന്ന സ്ഥലത്തെത്തിയോ വേ​ണം മൊഴി രേഖപ്പെടുത്താൻ. രക്ഷിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സാമൂഹിക പ്രവർത്തകന്‍റെയോ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ്​.

കേസെടുത്താൽ ഇരക്ക്​ സംരക്ഷണവും പിന്തുണയും നൽകാൻ വിക്ടിം ലെയ്സൺ ഓഫിസറെ ചുമതലപ്പെടുത്തണം. മാനസികവും ശാരീരികവുമായ പരിചരണം ഉറപ്പുവരുത്താൻ വൺ സ്റ്റോപ് ക്രൈസിസ് സെന്‍ററിന്‍റെയും വിക്ടിം റൈറ്റ് സെന്‍ററിന്‍റെയും നമ്പറുകൾ നൽകണം. 24 മണിക്കൂറും ഇവയുടെ സേവനം ഉറപ്പു വരുത്തണം. ഈ സെന്‍ററുകളിൽ നിയമസഹായവും ഉറപ്പാക്കണം. അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ആത്മവിശ്വാസത്തോടെ നടപടികൾ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harassment
News Summary - The High Court wants a comprehensive code of conduct for the protection of sexual harassment
Next Story