Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺവന്‍റ്...

കോൺവന്‍റ് ഹോസ്​റ്റലിൽ തുടരാൻ സിസ്​റ്റർ ലൂസിക്ക്​ അവകാശമില്ലെന്ന് ഹൈകോടതി

text_fields
bookmark_border
Sister Lucy kalappura
cancel

കൊച്ചി: വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്​റ്റൽ​ ഒഴിയുന്നത്​ സംബന്ധിച്ച്​ ഹൈകോടതി സിസ്​റ്റർ ലൂസി കളപ്പുരയുടെ വിശദീകരണം തേടി. വത്തിക്കാ​ൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഹോസ്​റ്റലിൽ തുടരാൻ സിസ്​റ്റർ ലൂസിക്ക്​ അവകാശമില്ലെന്ന്​ വാക്കാൽ നിരീക്ഷിച്ച ജസ്​റ്റിസ്​ രാജ വിജയരാഘവൻ​ ചൊവ്വാഴ്​ചക്കകം വിശദീകരണം ​നൽകാനാണ്​ നിർദേശം നൽകിയിരിക്കുന്നത്​. ഹോസ്​റ്റലിൽ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും വ്യക്തമാക്കി.

പൊലീസ് സംരക്ഷണം തേടി ലൂസി കളപ്പുര നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. എഫ്.സി കോൺവന്‍റിന്​ പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ വത്തിക്കാന്​ അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു സിസ്​റ്റർ ലൂസിയുടെ വാദം. ഇതും വത്തിക്കാൻ നിരസിച്ചതായി കോൺവന്‍റ്​ മദർ സുപ്പീരിയർ കോടതിയെ അറിയിച്ചു. ഹരജി വീണ്ടും ഈ മാസം ആറിന്​ പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sister Lucy KalappuraHigh Court
News Summary - The High Court sought an explanation from Sister Lucy Granary
Next Story