Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്‌.സിയിൽ ഇടപെടാൻ...

പി.എസ്‌.സിയിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷന്‌ അധികാരമില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: നിയമനമടക്കം പബ്ലിക് സർവിസ് കമീഷന്‍റെ (പി.എസ്​.സി) നടപടിക്രമങ്ങളിൽ ഇടപെടാൻ മനുഷ്യാവകാശ കമീഷന്‌ അധികാരമില്ലെന്ന് ഹൈകോടതി. മനുഷ്യാവകാശ കമീഷന്‍റെ 2020 ഫെബ്രുവരി 11ലെ ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ പി.എസ്​.സി സമർപ്പിച്ച ഹരജിയിലാണ്​ ചീഫ്​ ജസ്റ്റിസ്​ എസ്​. മണികുമാർ, ജസ്റ്റിസ്​ മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​.

ഒന്നിലേറെ റാങ്ക്‌ പട്ടികയിൽ പേരുള്ളവർക്ക്​, ഒന്നിലധികമുള്ളതിൽനിന്ന്​ പേര്​ നീക്കാൻ അവർ നൽകുന്ന അപേക്ഷ പരിഗണിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവാണ്​​ പി​.എസ്​.സി ചോദ്യം ചെയ്തത്​. കോടതികൾക്കോ ബന്ധപ്പെട്ട ട്രൈബ്യൂണലുകൾക്കോ അല്ലാതെ മറ്റ്​ സ്ഥാപനങ്ങൾക്ക്​​ ഇത്തരം കാര്യങ്ങൾ പരിഗണിക്കാനാകില്ലെന്ന്​ പി.എസ്​.സി വാദിച്ചു.

പാലക്കാട്‌ പൊൽപുള്ളി പനയൂർ സ്വദേശിയായ കെ.കെ. റിജു നൽകിയ പരാതിയിലാണ്​​ മനുഷ്യാവകാശ കമീഷന്‍റെ ഉത്തരവുണ്ടായത്​. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വയംഭരണ സ്ഥാപനമാണ്​ പി.എസ്​.സി എന്ന യാഥാർഥ്യം ഉൾക്കൊള്ളാതെയുള്ള ഉത്തരവാണ്​​ മനുഷ്യാവകാശ കമീഷന്‍റേതെന്ന്​ പി.എസ്​.സി ഹരജിയിൽ പറഞ്ഞു. കോടതികളോ ട്രൈബ്യൂണലുകളോ മുഖേനയാണ്​ പി.എസ്​.സി നിയമനവുമായി ബന്ധപ്പെട്ട പരാതികൾക്ക്​ പരിഹാരം കാണേണ്ടത്​. പി.എസ്​.സി നടപടി മനുഷ്യാവകാശ കമീഷന്​ ചോദ്യം ചെയ്യാനാകില്ല. സർക്കാറുമായി ആലോചിച്ചാണ്​ പി.എസ്​.സിയുടെ നടപടിപ്രക്രിയകൾ. ഒന്നിലേറെ റാങ്ക്​ പട്ടികയിലുള്ള ഒരാൾ സ്വമേധയാ ​പേര്​ ഉപേക്ഷിക്കുന്നതിലൂടെ മറ്റൊരാളുടെ അവകാശം ഹനിക്കപ്പെടുന്നില്ല. ഉത്തരവിന്‍റെ രൂപത്തിലെന്നല്ല, ഒരു അഭ്യർഥനപോലും പി.എസ്​.സിയുമായി ബന്ധപ്പെട്ട്​ നടത്താൻ മനുഷ്യാവകാശ കമീഷന്​ അധികാരമില്ലെന്നും പി.എസ്​.സി വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala psc
News Summary - The High Court said that the Human Rights Commission has no authority to interfere with the PSC
Next Story