58 വയസ്സുവരെ തുടരാൻ അനുവദിക്കണമെന്ന വഖഫ് ബോർഡ് സി.ഇ.ഒയുടെ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സ്ഥാനത്ത് 58 വയസ്സുവരെ തുടരാൻ അനുവദിക്കണമെന്ന മുൻ സി.ഇ.ഒ ബി. മുഹമ്മദ് ജമാലിെൻറ ഹരജി ഹൈകോടതി തള്ളി. 56 വയസ്സായതിനെത്തുടർന്ന് സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടി ശരിവെച്ചാണ് ജസ്റ്റിസ് അനു ശിവരാമെൻറ ഉത്തരവ്. കേന്ദ്ര വഖഫ് ബോർഡ് സെക്രട്ടറി സ്ഥാനത്തേക്ക് ശിപാർശ ചെയ്യാൻ നിർദേശിക്കണമെന്ന ആവശ്യവും തള്ളി.
2020 നവംബർ 21ന് സി.ഇ.ഒക്ക് 56 വയസ്സ് തികയുന്നത് കാട്ടി വഖഫ് ബോർഡ് ചെയർമാന് ലഭിച്ച നിവേദനം സർക്കാറിലേക്ക് അയച്ചിരുന്നു. 58 വയസ്സുവരെ തുടരാൻ അർഹതയുണ്ടെന്ന് അവകാശപ്പെട്ട് ഹരജിക്കാരനും സർക്കാറിന് നിവേദനം നൽകി. എന്നാൽ, 56 തികഞ്ഞതിനാൽ സി.ഇ.ഒ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിട്ടു. തുടർന്നാണ് സമാന ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ചത്.

