Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ഭിന്നശേഷി...

സംസ്ഥാന ഭിന്നശേഷി കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി. ചില കാര്യങ്ങളിൽ സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടെങ്കിലും പൂർണമായും സിവിൽ കോടതിയല്ല. അതേസമയം, ഭിന്നശേഷിക്കാരുടെ താൽപര്യ സംരക്ഷണാർഥം സർക്കാറിനോ അധികൃതർക്കോ കമീഷണർ ​ശിപാർശകൾ സമർപ്പിക്കു​ന്നതിൽ തടസ്സമില്ലെന്നും ജസ്റ്റിസ്​ ഷാജി പി.ചാലി വ്യക്തമാക്കി. പി.എസ്​.സി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക്​ വീടിനടുത്ത്​ സെന്‍റർ ഒരുക്കണമെന്ന സംസ്ഥാന ഭിന്നശേഷി കമീഷണറുടെ ഉത്തരവ്​ ചോദ്യംചെയ്ത്​ പി.എസ്​.സി സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കൊടുങ്ങല്ലൂർ കണ്ടംകുളം സ്വദേശിയും ഭിന്നശേഷിക്കാരനുമായ എൻ.എ. അൻസീർ പി.എസ്​.സി പരീക്ഷക്ക്​ വീടിനടുത്ത്​ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എം.എൽ.എ മുഖേന​ സർക്കാറിന്​ നിവേദനം നൽകിയിരുന്നു. നിവേദനം ഭിന്നശേഷി കമീഷണർക്ക്​ കൈമാറി. ഇതേതുടർന്നാണ്​ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക്​ വീടിനടുത്ത്​ സെന്‍റർ ഒരുക്കണമെന്ന്​ 2017 ആഗസ്റ്റ്​ എട്ടിന് പി.എസ്.സിയോട്​ ഉത്തരവിട്ടത്​.

സിവിൽ കോടതിയുടെ അധികാരം ഉപയോഗിച്ചാണ്​ ഉത്തരവെന്ന്​ അതിൽ പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, പി.എസ്​.സിക്ക്​ നിർദേശ രൂപത്തിലുള്ള ഉത്തരവിറക്കാൻ കമീഷണർക്ക്​ അധികാരമില്ലെന്നും​ ഉത്തരവ്​ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിന്‍റെ പരിധിക്ക്​ പുറത്താണെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ഹരജികൾ പരിഗണിക്കുമ്പോൾ രേഖകളും സാക്ഷികളെയും വിളിച്ചുവരുത്താനും അവരുടെ സാന്നിധ്യം ഉറപ്പുവരുത്താനും കോടതികളിൽ നിന്നടക്കം പൊതുരേഖകൾ ആവശ്യപ്പെടാനും കമീഷണർക്ക്​ സിവിൽ കോടതിയുടേതിന്​ സമാനമായ അധികാരമുള്ളതായി ഹൈകോടതി വ്യക്തമാക്കി. സത്യവാങ്​മൂലമായി തെളിവുകൾ സ്വീകരിക്കാനും സാക്ഷികളുടെയും രേഖകളുടെയും പരിശോധനക്ക്​ കമീഷനെ നിയോഗിക്കാനും കമീഷണർക്ക്​ അധികാരമുണ്ട്​.

എന്നാൽ, 2016 ആക്ടിലെ സെക്​ഷൻ 80 പ്രകാരം സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ല. അതിനാൽ, നടപ്പാക്കാൻ നിർദേശിച്ചുള്ള ഉത്തരവ്​ സർക്കാറിന്​ നൽകാൻ കമീഷണർക്ക്​ അധികാരമില്ല. തുടർന്ന്​ കമീഷണർ അമിതാധികാരം പ്രയോഗിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധവും സ്വേച്ഛാപരവുമായ ഉത്തരവാണ്​ പുറപ്പെടുവിച്ചതെന്നും​ വിലയിരുത്തിയ കോടതി ഹരജി അനുവദിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil CourtHigh CourtState Disability Commissioner
News Summary - The High Court held that the State Disability Commissioner does not have the full powers of the Civil Court
Next Story