Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരിച്ചാലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
fundamental rights
cancel

കൊച്ചി: പൗരൻ എന്ന നിലയിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക്​ മരിച്ചാലും വ്യക്തികൾ അർഹരാണെന്ന്​ ഹൈകോടതി. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മൗലികമാണ്​. മാന്യതയും അന്തസ്സുമുള്ള പെരുമാറ്റം മൃതദേഹ​ത്തോടുമുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ അസ്വാഭാവിക മരണം സംഭവിക്കുന്നവർക്ക്​ അത്തരമൊരു മാന്യത ലഭിക്കാറില്ല. ഇൻക്വസ്​റ്റും പോസ്​റ്റ്​മോർട്ടവും നടത്തി മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ പോലീസ് സ്​റ്റേഷനുകളിലും ആശുപത്രികളിലും കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്​. മൃതദേഹം എത്രയുംവേഗം മാന്യമായി സംസ്കരിക്കണമെന്ന് ഉറ്റവർ ആഗ്രഹിക്കുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും അതിന്​ തടസ്സമാകരുതെന്നും മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്​റ്റ്​മോർട്ടം ആരംഭിക്കണമെന്ന ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണ​െൻറ ഉത്തരവിൽ പറയുന്നു.

അസ്വാഭാവിക മരണമുണ്ടായാൽ നിലവിലെ സാഹചര്യത്തിൽ ഉറ്റവരെ ആശ്വസിപ്പിച്ച് ബന്ധുക്കൾക്ക് വീട്ടിലിരിക്കാൻ കഴിയില്ല. മരണം അടുത്തുള്ള പൊലീസ് സ്​റ്റേഷനിൽ അറിയിച്ചാൽ ബാക്കി നടപടികൾ ​െചയ്യേണ്ടത്​ സർക്കാറാണെങ്കിലും നടക്കുന്നില്ല. മരണമുണ്ടായിടത്തേക്ക്​ ഉന്നത ഉദ്യോഗസ്ഥരൊന്നും വരാറില്ല. ചെറിയ ​ഉദ്യോഗസ്ഥരെത്തി ചില പൊലീസുകാരെ കാവൽ നിർത്തി ഇൻക്വസ്​റ്റിന്​ ഉന്നത ഉദ്യോഗസ്ഥൻ എത്തുമെന്ന്​ പറഞ്ഞ്​ മടങ്ങും. പിന്നീട്​ ഏറെ വൈകിയാണ്​ ഉദ്യോഗസ്ഥർ എത്തുക. രാത്രി പോസ്​റ്റ്​മോർട്ടം ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വൈകും. എത്രയുംവേഗം ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കണമെന്നാണ്​ ക്രിമിനൽ നടപടിചട്ടം 174 പറയുന്നത്​. ഇത്​ കൃത്യമായി നടപ്പാക്കണം.

രാത്രികാല പോസ്​റ്റ്​മോർട്ടം പോലുള്ള കാര്യങ്ങളിൽ ആഡംബര സൗകര്യങ്ങൾക്ക്​ കാത്തുനിൽക്കാതെ സർക്കാറുമായി സഹകരിക്കണമെന്ന്​ ഡോക്​ടർമാരോടും കോടതി നിർദേശിച്ചു. എ.സി സൗകര്യമുള്ള മാരുതി കാർ നൽകു​േമ്പാൾ ആഡംബര സൗകര്യങ്ങളുള്ള ബി.എം.ഡബ്ല്യു കാറിന്​ നിർബന്ധം പിടിക്കരുത്​. പൗരനെന്ന നിലയിലുള്ള ചുമതലബോധമാണ്​ ആദ്യം ഉണ്ടാകേണ്ടത്​. അതിനുശേഷം മാത്രമേ തൊഴിൽ വരൂ. അത്തരത്തിലുള്ള സേവനം അവരിൽനിന്നുണ്ടാവണം. സാമ്പത്തിക പരിമിതിയിലാണെങ്കിലും പരമാവധി സൗകര്യങ്ങൾ ഒരുക്കിനൽകാൻ സർക്കാർ തയാറാകണമെന്നും കോടതി നിർദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The High Court held that the fundamental rights of an individual are not lost even after death
Next Story