Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതരസംസ്ഥാന ലോട്ടറി...

ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു

text_fields
bookmark_border
ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു
cancel

കൊച്ചി: ഇതരസംസ്ഥാന ലോട്ടറി വിൽപ്പന നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച് ഹൈകോടതി. ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി കോടതി സ്റ്റേ ചെയ്തു. ഇതരസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സർക്കാറിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

2018ലാണ് ഇതരസംസ്ഥാന ലോട്ടറികൾ വിലക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. എന്നാൽ, വിൽപന നിരോധിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി സിംഗിൾ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് അനുകൂല വിധി പ്രസ്താവിച്ചത്. എന്നാൽ, ഇതരസംസ്ഥാന ലോട്ടറിയുടെ പൂർണ്ണ നടത്തിപ്പ് സംസ്ഥാനത്തെ ഉദ്യോഗസ്ഥനായിരിക്കുമെന്ന ചട്ടം നിയമപരമല്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

Show Full Article
TAGS:lottery 
News Summary - The High Court has upheld the government's ban on other state lottery sales
Next Story