Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ ടു അധിക...

പ്ലസ്​ ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന്​ ഭരണഘടന ബാധ്യതയുണ്ടെന്ന്​ ഹൈകോടതി

text_fields
bookmark_border
High Court
cancel

കൊച്ചി: വിദ്യാഭ്യാസ ആവശ്യകത വിലയിരുത്തി വിദഗ്​ധ സമിതി സമർപ്പിച്ച അനുകൂല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്ലസ്​ ടു അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാറിന്​ ഭരണഘടനബാധ്യതയുണ്ടെന്ന്​ ഹൈകോടതി. ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവ്​ കണ്ടെത്താൻ കോടതി നിർദേശപ്രകാരം സംസ്ഥാന-മേഖല തലങ്ങളിൽ സർക്കാർ രൂപവത്​കരിച്ച സമിതിയുടെ റിപ്പോർട്ട്​ സർക്കാറിന്‍റെ നയപരമായ തീരുമാനത്തിന്‍റെ പേരിൽ തള്ളാനാവില്ലെന്നും ജസ്റ്റിസ്​ രാജ വിജയരാഘവൻ വ്യക്തമാക്കി. മലപ്പുറം പാറക്കടവ്​ മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിന്​ രണ്ട്​ മാസത്തിനകം സയൻസ്​, കോമേഴ്​സ്​, ഹ്യുമാനിറ്റി വിഷയങ്ങളിലായി​ മൂന്ന്​ അധിക ബാച്ച്​ അനുവദിക്കണമെന്ന്​ നിർദേശിക്കുന്ന ഉത്തരവിലാണ്​ സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം. അധിക ബാച്ച്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെതിരെ മാനേജറും 10​ വിദ്യാർഥികളും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ ഇവിടെ രണ്ടായിരത്തി​ലേറെ വിദ്യാർഥികൾ പഠിക്കുന്നതായാണ്​ ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്​. 750 വിദ്യാർഥികൾ അവസാന വർഷം പഠിച്ചിറങ്ങി. 200 പേർക്ക്​ മാത്രമേ പ്ലസ് ​വൺ പ്രവേശനം നൽകാൻ കഴിയുന്നുള്ളൂ. 2018 മുതൽ ​ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ പരിഗണിച്ചിട്ടില്ല. അധിക ബാച്ച്​ അനുവദിക്കേണ്ടതിന്​ പകരം എയ്​ഡഡ്​ സ്കൂളുകളിൽ അധിക ബാച്ച്​ അനുവദിക്കുന്നത്​ സംബന്ധിച്ച​ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന്​ കാണിച്ച്​ അപേക്ഷ തള്ളുകയായിരുന്നെന്നും ഹജിക്കാർ ചൂണ്ടിക്കാട്ടി.

സർക്കാറിന്​ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ എയ്​ഡഡ്​ ഹയർ സെക്കൻഡറികളിൽ അധിക ബാച്ച്​ അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാർ വാദം. ഹയർ സെക്കൻഡറിയിൽ അധിക ബാച്ചോ പുതിയ ബാച്ചോ അനുവദിക്കേണ്ടതില്ലെന്ന്​ തീരുമാനമെടുത്തിട്ടുണ്ട്​. എന്നാൽ, 30 ശതമാനം അധിക സീറ്റുകൾ നിലവിലെ ബാച്ചുകളിൽ വർധിപ്പിക്കാനും വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകൾ കൂടുതൽ വിദ്യാർഥികളുള്ള മറ്റ്​ ജില്ലകളിലേക്ക്​ മാറ്റാനും തീരുമാനിച്ചതായും സർക്കാർ അറിയിച്ചു. 77,730 പേർ കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽനിന്ന്​ 10ാം ക്ലാസ്​ വിജയിച്ചിട്ട്​ 60,495 പേർക്ക്​ പ്രവേശനം ലഭിക്കുമായിരുന്നിട്ടും ചേർന്നത്​ 56,459 പേർ മാത്രമാണ്​. അധിക സീറ്റുകൾകൊണ്ടും ആവശ്യം തികഞ്ഞില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ അധിക ബാച്ചിന്​ അനുമതി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.

മലപ്പുറത്ത്​ മതിയായ സീറ്റുകളുണ്ടെന്ന്​ സർക്കാർ വാദിക്കുമ്പോഴും രണ്ടാം സപ്ലിമെന്‍ററി അലോട്ട്​മെന്‍റ്​ കഴിഞ്ഞപ്പോൾ 5277 വിദ്യാർഥികൾ പ്രവേശനം കാത്ത്​ ബാക്കി നിൽക്കുന്ന കണക്ക്​ ഹരജിക്കാർ ഹാജരാക്കി. മൂന്നിയൂരിലടക്കം മലപ്പുറത്തെ 82 പ്രാദേശിക മേഖലകളിൽ അധിക ബാച്ച്​ അനുവദിക്കണമെന്ന്​ മേഖല സമിതി കണ്ടെത്തിയിരുന്നു. ഈ വർഷം 71,625 പേരാണ്​ അപേക്ഷകർ. സർക്കാർ സീറ്റ്​ 29,380 ഉം എയ്​ഡഡ്​ സീറ്റ് 24,265ഉം അൺ എയ്​ഡഡിൽ 11,390ഉം ഉൾപ്പെടെ ആകെ സീറ്റ്​ 65,035 മാത്രമാണെന്നും സീറ്റ്​ ദൗർലഭ്യം വ്യക്തമാണെന്നും കോടതി പറഞ്ഞു. എറണാകുളത്ത്​ കേവലം 33,377ഉം ആലപ്പുഴയിൽ 24,252ഉം മാത്രമാണ്​ അപേക്ഷകർ. ഒരു ക്ലാസിൽ 50 പേരിൽ കൂടരുതെന്ന്​ സംസ്ഥാനതല സമിതി നിർദേശം ലംഘിച്ചാണ്​​ 30 ശതമാനം സീറ്റ്​ വർധിപ്പിച്ചത്​.

ഇത്​ വിദ്യാർഥി താൽപര്യം തൃപ്തിപ്പെടുത്തുന്നില്ല. കോടതി ഉത്തരവ്​ പ്രകാരം രൂപവത്​കരിച്ച സമിതി നിർദേശിച്ചിട്ടും അധിക ബാച്ച്​ ആവശ്യം തള്ളിയതിൽ ന്യായീകരണമില്ല. നയപരമായ തീരുമാനത്തിന്‍റെ പേരിൽ സമിതി റിപ്പോർട്ടിനെ അവഗണിക്കാനാവില്ല. അധിക ബാച്ച്​ അനുവദിക്കണമെന്ന റിപ്പോർട്ട്​ അവഗണിക്കാൻ സർക്കാറിനാവില്ല. എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സർക്കാറിന്​ ഭരണഘടനപരമായ ബാധ്യതയുണ്ട്​. ആവശ്യകത ബോധ്യപ്പെട്ടാൽ പരിഹരിക്കാൻ സർക്കാർ ഉടൻ നടപടിയെടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ്​ രണ്ട്​ മാസത്തിനകം അധിക ബാച്ച്​ അനുവദിക്കാൻ ഉത്തരവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus twoHigh Court
News Summary - The High Court has said that the government has a constitutional obligation to allow plus two additional batches
Next Story