തോമസ് ഐസക് വിജ്ഞാന കേരളം ഉപദേഷ്ടാവ്; ഹരജി വിധി പറയാൻ മാറ്റി
text_fieldsകൊച്ചി: വിജ്ഞാന കേരളം പദ്ധതി ഉപദേഷ്ടാവായി മുൻ മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. തോമസ് ഐസക്കിന്റെ നിയമനം പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുമെന്നാരോപിച്ച് തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി എ. നവാസ് നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ഹരജിയിൽ നേരത്തെ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. ഉപദേഷ്ടാവ് എന്ന നിലയിൽ തോമസ് ഐസക് പ്രതിഫലം പറ്റുന്നില്ലെന്നും ഡ്രൈവർ അടക്കമുള്ളവർക്ക് പ്രതിഫലവും ഇന്ധനച്ചെലവുമാണ് അനുവദിക്കുന്നതെന്നുമായിരുന്നു സർക്കാറിന്റെ വിശദീകരണം. എക്സ് ഒഫീഷ്യോ സെക്രട്ടറി ഇറക്കിയ നിയമന ഉത്തരവിന് നിയമ സാധുതയില്ലെന്ന വാദം ഉയർന്നിരുന്നു. തുടർന്ന് ഉത്തരവ് ആവശ്യമെങ്കിൽ മാറ്റി പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

