Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാർമസി: 2019...

ഫാർമസി: 2019 സെപ്​റ്റംബർ 15 വരെ പ്രവേശനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ നൽകണം –ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: 2019 സെപ്​റ്റംബർ 15 വരെ വിവിധ ഫാർമസി കോളജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് കേരള ആരോഗ്യ സർവകലാശാലയുടെ രജിസ്ട്രേഷൻ നൽകണമെന്ന്​ ഹൈകോടതി. 2019 ആഗസ്​റ്റ്​ 31ന്​ ശേഷം പ്രവേശനം നേടിയവരുടെ അഡ്മിഷൻ മരവിപ്പിച്ച പ്രവേശന മേൽനോട്ട സമിതിയുടെ ഉത്തരവ്​ ചോദ്യം ചെയ്ത് 11 ഫാർമസി കോളജ്​ അധികൃതർ നൽകിയ ഹരജിയാണ്​ ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​​. വൈകി പ്രവേശനം നേടിയശേഷം പരീക്ഷയെഴുതിയ കുട്ടികളുടെ ഫലം പ്രഖ്യാപിക്കാൻ നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള ആരോഗ്യ സർവകലാശാല 2019 സെപ്​റ്റംബർ അഞ്ചിനിറക്കിയ സർക്കുലർ പ്രകാരം പ്രവേശനത്തീയതി സെപ്​റ്റംബർ 15 വരെ നീട്ടിയിരുന്നു. പിന്നീട് പ്രവേശന നടപടികൾ തടഞ്ഞ് സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കിയതി​െൻറ അടിസ്​ഥാനത്തിൽ 2019 ആഗസ്​റ്റ്​ 31ന്​ ശേഷമുള്ള പ്രവേശനങ്ങൾ മരവിപ്പിച്ച് പ്രവേശന മേൽനോട്ടസമിതി ഉത്തരവ്​ പുറപ്പെടുവിച്ചു. തുടർന്നാണ്​ കോളജുകൾ കോടതിയെ സമീപിച്ചത്.

പ്രവേശനം തടഞ്ഞ് സു​പ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്​ 2019 നവംബർ 25നാണെന്നിരിക്കെ നവംബർ മുതലുള്ള പ്രവേശനത്തിനാണ് തടസ്സമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, 2019 സെപ്​റ്റംബർ 15 വരെ പ്രവേശനം അനുവദിക്കുന്ന ആരോഗ്യ സർവകലാശാലയുടെ സർക്കുലർ പ്രകാരം പ്രവേശനത്തിന്​ തടസ്സമില്ലെന്ന​ും കോടതി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtKerala Health Universitypharmacy collegepharmacy admission
News Summary - The High Court has directed the Health University to provide registration to students who have secured admission in various pharmacy colleges
Next Story