Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വാക്‌സിൻ...

കോവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാറിനോട്​ ഹൈകോടതി

text_fields
bookmark_border
കോവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാറിനോട്​ ഹൈകോടതി
cancel

കൊച്ചി: കേരളത്തിനാവശ്യമായ കോവിഡ് വാക്‌സിൻ എന്നു ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാറിനോട്​ ഹൈകോടതി. വിശദാംശങ്ങൾ ഒരാഴ്‌ചയ്ക്കകം അറിയിക്കാൻ ജസ്​റ്റിസ് വി. രാജവിജയരാഘവൻ, ജസ്​റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ​നിർദേശിച്ചു. കേരളത്തിന്​ ഇപ്പോൾ വാക്‌സിൻ വിതരണം ചെയ്യുന്നതെങ്ങനെ, മതിയായ അളവിൽ എപ്പോൾ നൽകാനാകും തുടങ്ങിയ കാര്യങ്ങളിലാണ്​ വിശദീകരണം തേടിയത്​. എല്ലാവർക്കും സൗജന്യമായി നൽകണമെന്നും വാക്‌സിൻ നിർമാണ ശേഷിയുള്ള കൂടുതൽ കമ്പനികൾക്ക് ഇതിനുള്ള സാങ്കേതികവിദ്യ കൈമാറണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി. അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

പൊതുമേഖല സ്ഥാപനമായ ആലപ്പുഴയിലെ കേരള സ്​റ്റേറ്റ് ഡ്രഗ്സ് ആൻഡ്​ ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് വാക്‌സിൻ നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറണമെന്ന്​ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്​ഥാന സർക്കാർ പോലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന്​ കോടതി പറഞ്ഞു.

വാക്സിൻ വിതരണം വൈകുന്നതോടെ രൂപാന്തരം പ്രാപിച്ച വൈറസുകൾ വ്യാപകമാകാനും മരണസംഖ്യ കൂടാനുമിടയാകുമെന്ന്​ കോടതി വാക്കാൽ പറഞ്ഞു. ​എറണാകുളത്ത് 18.57 ശതമാനം പേർക്കാണ് വാക്സിൻ ലഭിച്ചത്. ഏറെ പേർ മരിച്ച മലപ്പുറത്ത്​ 10.75 ശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിൻ കൊടുത്തത്. ഇതിൽതന്നെ രണ്ട് ഡോസും ലഭിച്ചവർ 2.67 ശതമാനം മാത്രം. രണ്ടു ഡോസും ലഭിച്ചവർ ഏറ്റവും കൂടുതലുള്ള പത്തനംതിട്ട ജില്ലയിൽ പോലും 10.08 ശതമാനം പേർക്ക്​ മാത്രമാണ് നൽകിയത്. നിലവിലെ അവസ്​ഥയിൽ ഒന്നോ രണ്ടോ വർഷം കൊണ്ടുപോലും മുഴുവൻ പേർക്കും നൽകാൻ കഴിയില്ലെന്ന പ്രശ്​നം പരിഹരിക്കപ്പെടേണ്ടതാണ്​. മേയ് 13ന് രാത്രി എട്ടുവരെ വാക്സിൻ ലഭിച്ചവരുടെ കണക്ക് ഉയർത്തിക്കാട്ടിയാണ്​ ഡിവിഷൻ ബെഞ്ച്​ ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്​.

വാക്സിൻ നിർമാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിൽ എതിർപ്പില്ലെന്ന് നിതി ആയോഗ്​ അഭിഭാഷകൻ അറിയിച്ചെങ്കിലും സർക്കാറി​െൻറ നയപരമായ തീരുമാനത്തി​െൻറ ഭാഗമാണിതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്​തമാക്കി. വാക്സിൻ വിതരണത്തിൽ പക്ഷപാതമില്ലെന്നും സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിലാണ് വിതരണമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ വാക്സിൻ നിർമാണം പ്രായോഗികമല്ലെന്നും കഴിയാവുന്നത്ര ലഭ്യമാക്കുകയാണ് വേണ്ടതെന്നും സംസ്ഥാന സർക്കാറിന്​ വേണ്ടി ഹാജരായ സ്​റ്റേറ്റ് അറ്റോർണിയും വ്യക്​തമാക്കി. തുടർന്ന്​ ഹരജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentCovid Vaccinecovid 19Kerala News
News Summary - The High Court has asked the Central Government when the covid vaccine will be available
Next Story