Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് വീണ്ടും ഹൈകോടതി; സർക്കാറിനോട് വിശദീകരണം തേടി

text_fields
bookmark_border
നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ടതിൽ വിശദ സത്യവാങ്മൂലം നൽകണം
High Court
cancel

കൊച്ചി: തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ വീണ്ടും ഹൈകോടതിയുടെ നിർദേശം. നഗരസഭയുടെ പ്രവർത്തനം തടസപ്പെട്ട സംഭവത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാറിനോട് ഹൈകോടതി നിർദേശിച്ചു.

തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് നഗരസഭ‍യുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിക്കുകയും ചെയ്തു. എന്നാൽ, പൊലീസ് സംരക്ഷണം നൽകണമെന്ന നിർദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയർപേഴ്സൺ നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി വീണ്ടും ഉത്തരവിട്ടത്.

നഗരസഭയിൽ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചത് പുറത്തു നിന്നുള്ളവരാണെന്നും ഇപ്പോൾ കൗൺസിലർമാരാണ് പ്രതിഷേധിക്കുന്നതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The High Court has again directed the Thrikkakara Municipal Corporation to ensure police protection
Next Story