Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നോട് ഇതുവരെ ഹൈക്കമാന്‍റ് വിശദീകരണം ചോദിച്ചിട്ടില്ല- കെ.വി തോമസ്

text_fields
bookmark_border
kv thomas
cancel
Listen to this Article

തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തന്നോട് ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കെ.വി തോമസ്. കെ.വി തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

രാഹുൽ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറിൽ താൻ പ്രസംഗം തുടങ്ങിയത്. പാർട്ടി വിരുദ്ധമായി ഒന്നും സെമിനാറിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ല. പാർട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാടെന്നും കെ.വി തോമസ് പറഞ്ഞു.

സെമിനാറിന് യെച്ചൂരിയാണ് ക്ഷണിച്ചത്. ഇതിനെക്കുറിച്ച് താരീഖ് അൻവർ അടക്കമുള്ള നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് തന്നെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നേതൃത്വത്തിൽ നിന്നുണ്ടായത്. അത് അംഗീകരിക്കാനാവില്ലെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം, കെ.വി തോമസിനെതിരെ എ.ഐ.സി.സി നേതൃത്വത്തിന് കെ.പി.സി.സി പരാതി നൽകിയത്. ഇതേക്കുറിച്ച് എ.ഐ.സി.സി അച്ചടക്കസമിതി നാളെ ചർച്ച ചെയ്യും. എ.ഐ.സി.സി അംഗമായതിനാൽ കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിക്കില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The High Command has not yet asked him for an explanation: KV Thomas
Next Story