Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചവറക്കോട്ടയുടെ നായകൻ,...

ചവറക്കോട്ടയുടെ നായകൻ, ഷി​ബു ബേ​ബി ജോ​ൺ വീണ്ടും മന്ത്രിപദത്തിലേക്ക്

text_fields
bookmark_border
ചവറക്കോട്ടയുടെ നായകൻ, ഷി​ബു ബേ​ബി ജോ​ൺ വീണ്ടും മന്ത്രിപദത്തിലേക്ക്
cancel
camera_alt

ഷി​ബു ബേ​ബി ജോ​ൺ ഭാ​ര്യ ആ​നി, മ​ക്ക​ളാ​യ അ​ച്ചു ബേ​ബി ജോ​ൺ, അ​മ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ൺ എ​ന്നി​വ​ർ​ക്കൊ​പ്പം

കൊ​ല്ലം: കേ​ര​ള കി​സി​ഞ്ജ​റു​​ടെ മ​ക​ൻ ഏ​റ്റ തോ​ൽ​വി​ക​ളെ​ല്ലാം പാ​ഠ​മാ​ക്കി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​പ്പോ​ൾ കാ​ത്തി​രു​ന്ന​ത് ര​ണ്ടാം മ​ന്ത്രി​പ​ദം. കേ​ര​ള രാ​ഷ്ട്രീ​യം ക​ണ്ട അ​തി​കാ​യ​ൻ സാ​ക്ഷാ​ൽ ബേ​ബി ജോ​ണി​ന്റെ മ​ക​നെ​ന്ന പ​രി​ച​യ​പ്പെ​ടു​ത്ത​ലി​ന​പ്പു​റം ഷി​ബു ബേ​ബി ജോ​ൺ സ്വ​പ്ര​യ​ത്നം​കൊ​ണ്ട് ആ​ർ.​എ​സ്.​പി​യു​ടെ​യും യു.​ഡി.​എ​ഫി​ന്റെ​യും നെ​ടും​തൂ​ണാ​യി മാ​റി​യ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​ക്കാ​ണ് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ന​ടു​ത്ത കാ​ല​യ​ള​വി​ൽ കേ​ര​ളം സാ​ക്ഷി​യാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​ക​ളെ പ​ഴ​ങ്ക​ഥ​യാ​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ത്ത​വ​ണ ഷി​ബു ബേ​ബി ജോ​ൺ എ​ത്തു​മ്പോ​ൾ, 10 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ച​വ​റ മ​ണ്ഡ​ല​ത്തി​ന് വീ​ണ്ടും മ​ന്ത്രി​യെ കി​ട്ടു​ക​യാ​ണ്.

സോ​ഷ്യ​ലി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന്റെ ക​രു​ത്ത​ൻ ബേ​ബി ജോ​ണി​ന്റെ​യും അ​ന്ന​മ്മ ജോ​ണി​ന്റെ​യും മ​ക​ൻ രാ​ഷ്ട്രീ​യം ജ​ന​നം​മു​ത​ൽ അ​ടു​ത്ത​റി​ഞ്ഞ​താ​ണ്. പി​താ​വി​ന്റെ വ​ഴി​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് ടി.​കെ.​എം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ​നി​ന്ന് ബി.​ടെ​ക് ബി​രു​ദം നേ​ടി ബി​സി​ന​സി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ ശ്ര​ദ്ധ. ര​ക്ത​ത്തി​ലു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​നം പി​ന്നാ​ലെ എ​ത്തി​യ​പ്പോ​ൾ ഒ​ഴി​ഞ്ഞു​നി​ന്നി​ല്ല. പി​താ​വി​ന്റെ പി​ൻ​ഗാ​മി​യാ​യി രാ​ഷ്ട്രീ​യ​ത്തി​ലും ആ​ർ.​എ​സ്.​പി​യു​ടെ നേ​തൃ​നി​ര​യി​ലും ശോ​ഭി​ക്കാ​നും അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നി​ല്ല.

ആ​ർ.​എ​സ്.​പി (ബേ​ബി ജോ​ൺ) ടി​ക്ക​റ്റി​ൽ 2001ൽ ​ച​വ​റ​യി​ൽ നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്. പി​ന്നാ​ലെ 2006ൽ ​തോ​ൽ​വി. 2011ൽ ​ക​ടു​ത്ത പോ​രാ​ട്ട​ത്തി​ൽ ജ​യം പി​ടി​ച്ച് തൊ​ഴി​ൽ​മ​ന്ത്രി​യാ​യി. തൊ​ഴി​ലാ​ളി ക്ഷേ​മം, തൊ​ഴി​ൽ സൃ​ഷ്ടി, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​ങ്ങ​നെ മ​ന്ത്രി​യാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​ണ്. 2014ൽ ​ആ​ർ.​എ​സ്.​പി പാ​ർ​ട്ടി​ക​ളു​ടെ ല​യ​ന​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച് പു​തി​യൊ​രു യു​ഗ​ത്തി​ന് തു​ട​ക്ക​മി​ടാ​നും ക​ഴി​ഞ്ഞു. 2016, 2021 ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ച​വ​റ​യി​ൽ തോ​ൽ​വി നേ​രി​ട്ടു. ഇ​തി​നി​ട​യി​ൽ 2022ൽ ​ആ​ർ.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി.

രാ​ഷ്ട്രീ​യ​ത്തി​ന് പു​റ​മെ കാ​യി​ക​രം​ഗ​ത്തും സി​നി​മ​യി​ലും സം​ഗീ​ത​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ. ബി​സി​ന​സി​നും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു​മാ​യി 53ലേ​റെ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സി​നി​മ നി​ർ​മാ​ണ​ത്തി​ലും കൈ​വെ​ച്ച ഷി​ബു ബേ​ബി ജോ​ൺ മ​​ലൈ​ക്കോ​​ട്ടെ വാ​ലി​ബ​ൻ, ദാ​വീ​ദ് എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലും ബി​സി​ന​സി​ലു​മെ​ല്ലാം ക​രു​ത്താ​ർ​ന്ന പി​ന്തു​ണ​യു​മാ​യി 62കാ​ര​നാ​യ ഷി​ബു​വി​നൊ​പ്പം കൊ​ല്ലം ഉ​പാ​സ​ന ന​ഗ​റി​ലെ വ​യ​ലി​ൽ വീ​ട്ടി​ൽ ഭാ​ര്യ ആ​നി​യും മ​ക്ക​ളാ​യ അ​ച്ചു ബേ​ബി ജോ​ണും അ​മ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​ണും മാ​താ​വ് അ​ന്ന​മ്മ ജോ​ണും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shibu baby johnchavaraMinisterKerala UDF Cabinet
News Summary - Shibu Baby John, the hero of Chavarakotta, is back in the cabinet
Next Story