Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട് കടുത്തു; വൈദ്യുതി...

ചൂട് കടുത്തു; വൈദ്യുതി ഉപഭോഗം കൂടുന്നു

text_fields
bookmark_border
electricity rate hike
cancel

മൂ​ല​മ​റ്റം: ചൂ​ട് ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും വ​ർ​ധി​ച്ചു തു​ട​ങ്ങി. വേ​ന​ൽ​ചൂ​ടി​ൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​ൻ എ​യ​ർ​ക​ണ്ടീ​ഷ​ണ​റു​ക​ളു​ടെ​യും ഫാ​നി​ന്‍റെ​യും ഉ​പ​യോ​ഗം കൂ​ടി​യ​താ​ണ്​ ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണം.

ചൊ​വ്വാ​ഴ്ച രാ​വി​ല​ത്തെ ക​ണ​ക്കു​പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം 82.57 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ഫെ​ബ്രു​വ​രി​വ​രെ ശ​രാ​ശ​രി 79 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തി​നു മു​മ്പു​ത​ന്നെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​തി​ച്ചു​യ​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​ഭോ​ഗം ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി ക​ണ​ക്കാ​ക്കു​ന്ന​ത്.

2021 മാ​ർ​ച്ച് 19ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 88.42 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മാ​ണ് കെ.​എ​സ്ഇ.​ബി​യു​ടെ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഈ ​വ​ർ​ഷം ഈ ​റെ​ക്കോ​ഡ് മ​റി​ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​തി നി​ല​യ​മാ​യ ഇ​ടു​ക്കി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം 9.32 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു. ശ​ബ​രി​ഗി​രി​യി​ൽ 4.72, ഇ​ട​മ​ല​യാ​ർ 1.21, കു​റ്റ്യാ​ടി 2.06, നേ​ര്യ​മം​ഗ​ലം 44, ലോ​വ​ർ​പെ​രി​യാ​ർ 0.57 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു നി​ല​യ​ങ്ങ​ളി​ലെ ഉ​ൽ​പാ​ദ​നം. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ഡാ​മു​ക​ളി​ൽ എ​ല്ലാം കൂ​ടി 2767.93 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ജ​ലം ശേ​ഷി​ക്കു​ന്നു​ണ്ട്. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 67 ശ​ത​മാ​ന​മാ​ണ്. ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ​ഗ​ണ്യ​മാ​യി താ​ഴ്ന്നു​തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity
News Summary - The heat was intense; Power consumption increases
Next Story