Top
Begin typing your search above and press return to search.
exit_to_app
exit_to_app
ചങ്കുകളുടെ ഖൽബ്   നിറച്ചും പന്ത്
cancel
camera_alt

കോ​പ്പ അ​മേ​രി​ക്ക​യും യൂ​റോ ക​പ്പും ആ​രം​ഭി​ക്കാ​നി​രി​ക്കെ മ​ല​പ്പു​റ​ത്തി​െൻറ പ​തി​വ്​ ആ​വേ​ശ​ക്കാ​ഴ്​​ച​ക​ളൊ​ന്നും

ഇ​ക്കു​റി​യി​ല്ല. കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ വീ​ടി​ന്​ മു​ൻ​വ​ശ​ത്തെ മൈ​താ​ന​ത്ത്​ എത്തിയ കു​ട്ടി​ക​ൾ.

ചി​ത്രം–മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

മലപ്പുറം: യൂ​റോ ക​പ്പും കോ​പ്പ അ​മേ​രി​ക്ക​യും വാ​തി​ൽ​പ്പ​ടി​യി​ലെ​ത്തി നി​ൽ​ക്കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​വേ​ശ​ത്തി​ന് കു​റ​വി​ല്ലെ​ങ്കി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് ഒ​തു​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് മാ​ത്രം. ലോ​ക്ഡൗ​ണാ​യ​തി​നാ​ൽ ക​ളി കാ​ണാ​നും ഉ​റ​ങ്ങാ​നു​മൊ​ക്കെ സ​മ​യം കി​ട്ടു​മെ​ന്ന സ​ന്തോ​ഷ​ത്തി​ൽ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ.

ഫ്ല​ക്സു​ക​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളും തോ​ര​ണ​ങ്ങ​ളും തൂ​ക്കി​യു​ള്ള നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ആ​ഘോ​ഷം ഇ​ക്കു​റി കാ​ണാ​നി​ല്ല. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ് ട്രോ​ഫി സം​ഘ​ങ്ങ​ൾ​ക്കും ഡി​പ്പാ​ർ​ട്ട്മെൻറ​ൽ ടീ​മു​ക​ൾ​ക്കും തൊ​ട്ട് അ​ന്താ​രാ​ഷ്​​ട്ര ജ​ഴ്സി വ​രെ അ​ണി​ഞ്ഞ കൂ​ട്ടു​കാ​രു​ടെ വാ​ട്ട്​​സ്​​​ആ​പ്പ് ഗ്രൂ​പ്പു​ണ്ട്. 'ക്ലോ​സ് റ്റു ​ഹാ​ർ​ട്ട്' ഗ്രൂ​പ്പി​ലെ ഒ​മ്പ​തു​പേ​രും ഓ​ൺ​ലൈ​നി​ൽ വ​ന്നാ​ൽ പി​ന്നെ ഇ​ഷ്​​ട ടീ​മു​ക​ളെ​ക്കു​റി​ച്ച് ത​ള്ളി​മ​റി​ക്ക​ലാ​ണ്.

അനസിന് സ്പെയിൻ വിട്ട് കളിയില്ല

നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​െൻറ പ്ര​തി​രോ​ധം കാ​ത്ത സൂ​പ്പ​ർ താ​ര​മാ​ണെ​ങ്കി​ലും ച​ങ്കു​ക​ളു​ടെ ഗ്രൂ​പ്പി​ൽ വ​ന്നാ​ൽ അ​ന​സി​ലെ നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​ൻ പു​റ​ത്തു​ചാ​ടും. യൂ​റോ​യി​ൽ ഫ്രാ​ൻ​സാ‍യി​രി​ക്കും രാ​ജാ​ക്ക​ന്മാ​രെ​ന്ന് അ​ധി​കം പേ​രും പ​റ​യു​മ്പോ​ഴും സ്പെ​യി​നി​നോ​ടു​ള്ള ഇ​ഷ്​​ടം അ​ന​സ് സ്ഥാ​പി​ച്ചെ​ടു​ത്ത് ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു ക​പ്പ് മ​റ്റാ​ർ​ക്കു​മി​ല്ലെ​ന്ന്. കോ​പ്പ​യി​ൽ ബ്ര​സീ​ൽ ക​പ്പ​ടി​ക്കു​മെ​ന്നും പ​റ​യു​ന്നു. കേ​ര​ള​ത്തി​െൻറ ഗോ​ൾ​വ​ല കാ​ത്ത പി.​കെ. ന​സീ​ബി​ന് യൂ​റോ​പ്പി​നേ​ക്കാ​ൾ ഇ​ഷ്​​ടം ലാ​റ്റി​ന​മേ​രി​ക്ക​ൻ ശൈ​ലി​യാ​ണ്. ലോ​ക​ക​പ്പ് ക്വാ​ളി​ഫ‍യ​റി​ൽ മി​ക​ച്ച ഫോ​മി​ൽ നി​ൽ​ക്കു​ന്ന ബ്ര​സീ​ൽ​ത്ത​ന്നെ ക​പ്പ് നേ​ടും. ‍യൂ​റോ​യി​ൽ സാ​ധ്യ​ത ഫ്രാ​ൻ​സി​നാ​ണെ​ന്ന് ന​സീ​ബ് പ​റ​ഞ്ഞ​തി​ന് സ​ന്തോ​ഷ് ട്രോ​ഫി മു​ൻ താ​ര​മാ​യ ടി. ​ഫൈ​സ​ലും ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു. ഒ.​കെ. ജാ​വീ​ദി​ന് അ​ന്നും ഇ​ന്നും എ​ന്നും ഒ​രു ടീ​മേ​യു​ള്ളൂ, അ​ത് ബ്ര​സീ​ലാ​ണ്. യൂ​റോ​പ്പി​ൽ ഇ​റ്റ​ലി​യു​ടെ ക​ളി​യോ​ടാ​ണ് ക​മ്പ​മെ​ങ്കി​ലും ജ​യി​ക്കു​മെ​ന്ന് പ​റ​യാ​നി​ല്ല. ഫ്രാ​ൻ​സി​ന് കു​റ​ച്ചു​കൂ​ടി സാ​ധ്യ​ത.

കാ​ണി​ക​ളി​ല്ലെ​ങ്കി​ൽ ക​ള​ത്തി​ൽ ആ​വേ​ശ​മി​ല്ലെ​ന്ന് ഫി​റോ​സ്

ഏ​ത് ചെ​റി​യ ടീ​മി​നെ​യും ആ​വേ​ശം ക​യ​റ്റി ക​ളി ജ​യി​പ്പി​ക്കാ​നു​ള്ള മാ​ജി​ക്ക് ഗാ​ല​റി​യി​ൽ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് കേ​ര​ള പൊ​ലീ​സ് സ്ട്രൈ​ക്ക​റാ​യ ഫി​റോ​സ് ക​ള​ത്തി​ങ്ങ​ൽ. വ​ലി​യൊ​രു ഊ​ർ​ജ​മാ​ണ​തെ​ന്നാ​ണ് അ​നു​ഭ​വം. ക്ഷീ​ണം മ​റ​ന്ന് ക​ളി​ക്കും താ​ര​ങ്ങ​ൾ. കോ​വി​ഡ് എ​ല്ലാം ത​കി​ടം മ​റി​ച്ചു. യൂ​റോ ക​പ്പി​ൽ ഇ​ഷ്​​ട ടീം ​പോ​ർ​ച്ചു​ഗ​ലാ​ണ്. ഫ്രാ​ൻ​സി​നും ഫി​റോ​സ് സാ​ധ്യ​ത കാ​ണു​ന്നു. ല​യ​ണ​ൽ മെ​സ്സി​യാ​ണ് ഇ​ഷ്​​ട​താ​ര​മെ​ങ്കി​ലും കോ​പ്പ​യി​ൽ അ​ർ​ജ​ൻ​റീ​ന​യേ​ക്കാ​ൾ ഇ​ര​ട്ടി ചാ​ൻ​സ് ബ്ര​സീ​ലി​നാ​ണ്. നെ​യ്മ​റെ​യും ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ​യും ഇ​ഷ്​​ട​പ്പെ​ടു​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ അ​ഹ​മ്മ​ദ് മാ​ലി​ക്കി​ന് കോ​പ്പ​യി​ൽ ബ്ര​സീ​ലും യൂ​റോ​യി​ൽ പോ​ർ​ചു​ഗ​ലും ജേ​താ​ക്ക​ളാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മേ​തു​മി​ല്ല. സ​തേ​ൺ റെ​യി​ൽ​വേ​യു​ടെ സി​റാ​ജു​ദ്ദീ​ൻ ചെ​മ്മി​ളി ഇ​ത് ര​ണ്ടും ഖ​ണ്ഡി​ച്ചു. മാ​ലി​ക്കി​െൻറ പൂ​തി മ​ന​സ്സി​ൽ വെ​ച്ചാ​ൽ മ​തി​യെ​ന്നും യൂ​റോ​യി​ൽ ഫ്രാ​ൻ​സും കോ​പ്പ​യി​ൽ ചി​ലി​യും ചി​രി​ക്കു​മെ​ന്ന് സി​റാ​ജ്. ലൂ​യി​സ് ഫി​ഗോ​യു​ടെ കാ​ല​ത്ത് സി​റാ​ജി​ന് പോ​ർ​ചു​ഗ​ലി​നെ ഇ​ഷ്​​ട​മാ​യി​രു​ന്നു​ പോ​ലും.

സൗദിയിൽ കാര്യങ്ങൾ 'പെർഫെക്റ്റ് ഓകെ'

കൂട്ടത്തിൽ അബ്ദു റഊഫ് ഇപ്പോൾ സൗദിയിലാണ്. നാട്ടിലെ ആരവവും ക്ലബ്ബിലിരുന്ന് കളി കാണലുമൊക്കെ മിസ് ചെയ്യുന്നുണ്ടെങ്കിലും സൗദിയിൽ കടുത്ത നിയന്ത്രണങ്ങൾ ഇല്ലെന്ന സന്തോഷത്തിലാണ് പുള്ളി.

നാട്ടിലുള്ളവർ വീട്ടിലിരിക്കട്ടെയെന്നും തനിക്ക് ഇവിടെ ക്ലബ്ബിലിരുന്ന് കളി കാണാമെന്നും റഊഫ്. മലയാളികൾ മനസ്സ് മരവിച്ച അവസ്ഥയിലാണെന്ന് ഏജീസ് താരം കെ.കെ സലീൽ.

പുറത്തിറങ്ങി സെലബ്രേറ്റ് ചെയ്യാൻ കഴിയില്ലെങ്കിലും ഫുട്ബാൾ ഫാൻ എക്കാലത്തും അങ്ങിനെയായിരിക്കും. ഫ്രാൻസ് മികച്ച ടീമാണെങ്കിലും താൽപ്പര്യം ബെൽജിയത്തോടാണ്. ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ ഡീ ബ്രൂയിനും ഈഡൻ ഹസാർഡും ലുക്കാക്കുവുമൊക്കെ ചേർന്നാൽ അദ്ഭുതങ്ങൾ പിറക്കും. മെസ്സിയെന്ന സൂര്യന് ചുറ്റുമായിരിക്കും അർജൻറീന. റിട്ടയർമെൻറ് വക്കിൽ നിൽക്കുന്ന മെസ്സിക്കൊരു കപ്പെന്നത് വലിയ ആഗ്രഹമാണ്. പക്ഷെ സാധ്യത കാണുന്നത് ബ്രസീലിന്.

'ക്ലോസ് റ്റു ഹാർട്ട്'വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ അനസ് എടത്തൊടിക,ഫിറോസ് കളത്തിങ്ങൽ, അഹമ്മദ് മാലിക്ക്, ഒ.കെ ജാവീദ്, പി.കെ നസീബ്,സിറാജുദ്ദീൻ ചെമ്മിളി, കെ.കെ സലീൽ, ടി. ഫൈസൽ, അബ്ദു റഊഫ് എന്നിവർ


Show Full Article
TAGS:foodball Euro2020 
News Summary - The heart of the Filled ball
Next Story