Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽപെട്ടവരെ ആശുപത്രിയിലാക്കി ആരോഗ്യമന്ത്രി

text_fields
bookmark_border
അപകടത്തിൽപെട്ടവരെ ആശുപത്രിയിലാക്കി ആരോഗ്യമന്ത്രി
cancel

തിരുവനന്തപുരം: നഗരത്തില്‍ വാഹനാപകടത്തിൽപെട്ട അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞദിവസം മന്ത്രി കിഴക്കേകോട്ടയിലേക്ക് പോകുന്ന സമയത്താണ് രാത്രി 9.45ഓടെ പാളയം അയ്യൻകാളി ഹാളിന് സമീപം ഇരുചക്ര വാഹനയാത്രികനായ പേയാട് സ്വദേശി അനുവും കുടുംബവും അപകടത്തിൽപെട്ടത്.

അനുവും ഭാര്യ ആതിരയും മക്കളും സഹോദരന്‍റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കിനെ മറ്റൊരു ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആതിര മക്കളുമായി തെറിച്ചുവീണു. ഇടിച്ച ബൈക്ക് നിര്‍ത്താതെപോയി. ബൈക്ക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്കില്ല.

ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്കുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടം കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ട് ആതിരയെയും കുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിളിച്ചുപറഞ്ഞ് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The health minister took the accident victims to hospital
Next Story