കോവിഡ്: കേരളത്തിന് മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാൽ എല്ലാവരും പുറത്തിറങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
അതേസമയം, കേരളത്തിന്‍റെ കോവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയും വ്യക്തമാക്കി. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഒരാഴ്ചത്തെ ക്വാറന്‍റീൻ നിർബന്ധമാണ്. ഏഴ് ദിവസത്തിനകം മടങ്ങുന്നവരാണെങ്കിൽ ക്വാറന്‍റീൻ ഇല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
രാജ്യത്ത് കോവിഡ് വ്യാപിച്ചതോടെ കേരളവും നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. മാസ്കും ധരിക്കുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.