തീ പൊള്ളലേറ്റ് ഗൃഹനാഥനും മകനും പിന്നാലെ വീട്ടമ്മയും മരിച്ചു
text_fieldsനാദാപുരം: ചെക്യാട് കായലോട്ട് താഴെ വീടിനകത്ത് നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കീറിയ പറമ്പത്ത് രാജുവിൻ്റെ ഭാര്യ റീന (40)യാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടത്. റീനയുടെ ഭർത്താവ് രാജു കഴിഞ്ഞ ചൊവ്വാഴ്ച്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ച്ചയും മരണപ്പെട്ടിരുന്നു.ഇളയ മകൻ സ്റ്റഫിൻ മാത്രമാണ് ഇനി ബാക്കിയുള്ളത് .14 കാരനായ സ്റ്റഫിൻ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
ചൊവ്വാഴ്ച്ച പുലർച്ചെയോടെയാണ് വീടിനകത്ത് വെച്ച് നാല് പേർക്കും തീപ്പൊള്ളലേറ്റത്. രാജുവും റീനയും തമ്മിൽ കുടുംബ കലഹം നിലനിൽക്കുന്നുണ്ടായിരുന്നു, മക്കളോടൊപ്പം സമീപത്തെ വീട്ടിലെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്ക് പോയി പുലർച്ചെയോടെ തിരിച്ചെത്തിയ ഇവരെ ഉറങ്ങിക്കിടക്കുമ്പോൾ രാജു തീവെച്ചന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. കണ്ണൂർ കടവത്തൂർ സ്വദേശിയാണ് റീന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

