കരിയും കരിമരുന്നും ഉപേക്ഷിക്കണം; ഗുരുദേവ സന്ദേശത്തിന് പ്രസക്തിയേറുന്നു -വെള്ളാപ്പള്ളി നടേശൻ
text_fieldsചെട്ടികുളങ്ങര: ക്ഷേത്രങ്ങളിൽ കരിയും കരിമരുന്നും (വെടിക്കെട്ട്) ഉപേക്ഷിക്കണമെന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇത്തരം ആചാരങ്ങൾ നിത്യേനയെന്നോണം മനുഷ്യജീവനുകൾ കവരുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ നേതൃത്വം നൽകുന്ന ക്ഷേത്രങ്ങളിൽ വെടിക്കെട്ടും സമാനമായ ആചാരങ്ങളും പണ്ടേ ഉപേക്ഷിച്ചു കഴിഞ്ഞു.കാലഹരണപ്പെട്ട അനാചാരങ്ങൾ ലംഘിക്കുമ്പോൾ യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ അത് തരണം ചെയ്യാൻ ക്ഷേത്ര ഭരണകർത്താക്കൾ ആർജവം കാണിക്കണമെന്നും അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

