Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.സി.സി കാഡറ്റുകളുടെ...

എൻ.സി.സി കാഡറ്റുകളുടെ ഗ്രേസ്​ മാർക്ക്​ ഉയർത്തി

text_fields
bookmark_border
ncc
cancel

തിരുവനന്തപുരം: എൻ.സി.സി കാഡറ്റുകൾക്കുള്ള ഗ്രേസ്​ മാർക്ക്​ ഉയർത്തി സർക്കാർ ഉത്തരവ്​. റിപ്പബ്ലിക്​ ദിന പരേഡ്​ ക്യാമ്പ്​/ താൽ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ നൗ സൈനിക്​ ക്യാമ്പ്​/ ഓൾ ഇന്ത്യ വായു സൈനിക്​ ക്യാമ്പ്​/എസ്​.പി.എൽ.എൻ.ഐ.സി/ യൂത്ത്​ എക്സ്​ചേഞ്ച്​ പോഗ്രാം എന്നിവയിൽ പ​ങ്കെടുക്കുന്നവർക്കുള്ള 25 മാർക്ക്​ 40 മാർക്കാക്കി ഉയർത്തി.

നാഷനൽ ഇന്‍റഗ്രേഷൻ ക്യാമ്പ്​/ ഏക്​ ഭാരത്​ ശ്രേഷ്ഠ ഭാരത്​ / റോക്ക്​ ​ൈക്ലംബിങ്​ ട്രെയിനിങ്​ ക്യാമ്പ്​/ അഡ്വാൻസ്​ ലീഡർഷിപ് ക്യാമ്പ്​/ ബേസിക്​ ലീഡർഷിപ് ക്യാമ്പ്​/ ട്രക്കിങ്​ പ്രീ -ആർ.ഡി.സി/ അറ്റാച്ച്​മെന്‍റ്​ ക്യാമ്പ്​/ പ്രീ ടി.എസ്​.സി/ പ്രീ എൻ.എസ്​.സി/പ്രീ വി.എസ്​.സി/ ഐ.ജി.സി/ ബേസിക്​ പാരാകോഴ്​സ്​/ സെൻട്രലി ഓർഗനൈസ്​ഡ്​ ക്യാമ്പ്​ എന്നിവയിൽ പ​ങ്കെടുത്തവർക്ക്​ 25 മാർക്ക്​ നൽകുന്നത്​ 30 ആക്കി ഉയർത്തും. എന്നാൽ, 75 ശതമാനമോ അതിൽ കൂടുതലോ പരേഡ്​ ഹാജരുള്ളവർക്ക്​ നൽകിയിരുന്ന 20മാർക്ക്​ മാറ്റമില്ലാതെ തുടരും. മാമ്പറം ഹയർസെക്കൻഡറി സ്കുൾ വിദ്യാർഥി സിദ്ധാർഥ്​ എസ്. കുമാർ ഫയൽ ചെയ്ത കേസിലെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ്​ ഗ്രേസ്​ മാർക്ക്​ പരിഷ്​കരിച്ചുള്ള 2023 ഏപ്രിൽ 20​ലെയും മേയ്​ 15ലെയും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുകൾ ഭേദഗതി ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NCC cadets
News Summary - The grace marks of NCC cadets have been raised
Next Story