Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ ബില്ലുകളിൽ...

ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല; സർക്കാർ സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ല; സർക്കാർ സുപ്രീംകോടതിയിലേക്ക്​
cancel

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ മാസങ്ങളായി ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നിയമപോരാട്ടത്തിലേക്ക്​. ഇതിന്​ മുന്നോടിയായി സർക്കാർ അഡ്വക്കറ്റ്​ ജനറലിന്‍റെ (എ.ജി) ഉപദേശം തേടി. ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ അസാധാരണ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നത്​ സർക്കാർ ആലോചിക്കുന്നതായും കഴിഞ്ഞ ദിവസം നിയമമന്ത്രി കൂടിയായ പി. രാജീവ് വ്യക്തമാക്കിയിരുന്നു​. ഇതിന്​ പിന്നാലെയാണ്​ സർക്കാർ എ.ജിയിൽനിന്ന്​ നി​യമോപദേശം തേടിയത്​.

അതേസമയം, ബില്ലുകൾ കേന്ദ്ര സർക്കാറിന്റെയും രാഷ്ട്രപതിയുടെയും പരിഗണനക്ക് എത്തിക്കാനുള്ള നീക്കത്തിലാണ്​ രാജ്​ഭവൻ. സർക്കാർ ​കോടതിയിലേക്ക്​ നീങ്ങുന്നതോടെ ഇടവേളക്കുശേഷം ഗവർണറുമായി വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക്​ നീങ്ങുന്ന സാഹചര്യമുണ്ടാകും.

ലോകായുക്ത നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിൽ സെർച്​ കമ്മിറ്റിയുടെ ഘടനയിൽ മാറ്റംവരുത്തി ചാൻസലറായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാല നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്​ ഗവർണറെ നീക്കം ചെയ്​ത്​ വിദ്യാഭ്യാസ വിദഗ്​ധരെ ചാൻസലറാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളാണ്​ ഗവർണർ ഒപ്പിടാനോ തിരിച്ചയക്കാനോ തയാറാകാതെ വൈകിക്കുന്നത്​.

സർവകലാശാല നിയമഭേദഗതിയിൽ ഒപ്പുവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. ഇതുകൂടി പരിഗണിച്ചാണ്​ ഗവർണർക്കെതിരെ നിയമപോരാട്ടത്തിന് സർക്കാർ ഒരുങ്ങുന്നത്​.

സമാനമായ നീക്കം തെലുങ്കാന സർക്കാർ അവിടത്തെ ഗവർണർക്കെതിരെ നടത്തിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ മാസങ്ങളായിട്ടും അനിശ്ചിതത്വം തുടരുന്നത്​ ഒഴിവാക്കണമെന്ന്​ നിയമസെക്രട്ടറിയും നിർദേശിച്ചിരുന്നു. ഇതിലാണ്​ എ.ജിയുടെ ഉപദേശം തേടിയശേഷം സുപ്രീകോടതിയിൽ പോകാൻ സർക്കാർ തയാറെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanArif Mohammed Khan
News Summary - The governor doesn't sign the bills; Govt to Supreme Court
Next Story