Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപ ലോകായുക്ത ഹാറൂൺ അൽ റഷീദിന്റെ രാജി ഗവർണർ സ്വീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഉപ ലോകായുക്ത ഹാറൂൺ അൽ റഷീദിന്റെ രാജി ഗവർണർ സ്വീകരിച്ചു. 2025 അവസാനം വരെ കാലാവധിയുണ്ടായിരുന്നെങ്കിലും രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ചയാളാകണം ലോകായുക്ത എന്ന 1999 മുതലുള്ള വ്യവസ്ഥ സർക്കാർ ഭേദഗതി ചെയ്തിരുന്നു.
വിരമിച്ച ഹൈകോടതി ജഡ്ജിയെ ലോകായുക്തയായി നിയമിക്കാമെന്ന ഭേദഗതി വരുത്തിയ ശേഷമാണ് ജസ്റ്റിസ് എൻ. അനിൽ കുമാറിനെ ആഗസ്റ്റിൽ ലോകായുക്തയായി നിയമിച്ചത്. അനിൽ കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തെങ്കിലും ഹാറൂൺ അൽ റഷീദ് തുടർന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു.
തന്നെക്കാൾ ഏഴു വർഷം ജൂനിയറായ അനിൽകുമാറിനു കീഴിൽ ഉപ ലോകായുക്തയായി തുടരുന്നതിൽ ഹാറൂൺ അൽ റഷീദിന് അതൃപ്തിയുണ്ടായിരുന്നെന്നാണ് വിവരം.
Next Story

