Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ജി വി.സി ഡോ. സാബു...

എം.ജി വി.സി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന്​ ഗവർണറോട് സർക്കാറിന്‍റെ​ ശിപാർശ

text_fields
bookmark_border
MG VC, Dr Sabu Thomas
cancel

തിരുവനന്തപുരം: ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന എം.ജി സർവകലാശാല വൈസ്​ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് സർക്കാർ ഗവർണറോട്​ ശിപാർശ ചെയ്തു. പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവാണ്​ ഇതുസംബന്ധിച്ച്​ ചാൻസലറായ ഗവർണർക്ക് കത്ത് നൽകിയത്​.

സാബു തോമസിന്റെ കാലാവധി അവസാനിക്കുമ്പോൾ പകരക്കാരനായി ആരെ നിയമിക്കണമെന്ന് ഗവർണർ സർക്കാറിനോട് കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് സർക്കാർ ഇപ്പോൾ കത്തയച്ചിരിക്കുന്നത്. എം.ജി സർവകലാശാല വി.സിയുടെ പ്രായപരിധി 65 ആയി നിശ്ചയിച്ചതിനാൽ ഡോ. സാബു തോമസിന്​ പുനർനിയമനം നൽകാമെന്നാണ്​ സർക്കാർ നിലപാട്. സാബു തോമസിന്​ 62 വയസ്സായിട്ടേയുള്ളൂ. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ്‌ രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്തുള്ള ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലിരി​ക്കെയാണ്​ എം.ജിയിൽ വി.സി പദവിയിൽ വീണ്ടും പുനർനിയമന നീക്കം.

സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്.​ രാജശ്രീയെ സുപ്രീംകോടതി വിധിയെ തുടർന്ന് പിരിച്ചുവിട്ടതിനു പിന്നാലെ നിയമന നടപടിക്രമം പാലിക്കാത്ത ഒമ്പതുപേർക്ക്​ പിരിച്ചുവിടാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയവരിൽ സാബു തോമസും ഉൾപ്പെട്ടിരുന്നു. ഡോ. സാബു തോമസിന്റെ നിലവിലെ വി.സി നിയമനം യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ കാരണം കാണിക്കാൻ നോട്ടീസ് നൽകിയതെങ്കിലും ഹൈകോടതി ഇടപെടലിനെ തുടർന്നാണ്​ അദ്ദേഹം പദവിയിൽ തുടരുന്നത്​.

ആദ്യ നിയമനം തന്നെ ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സാബു തോമസിനെതിരെയുള്ള ​ക്വോവാറന്‍റോ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. സെർച് കമ്മിറ്റിയില്ലാതെ സാബു തോമസിന് പുനർനിയമനം നൽകിയാൽ അത് വീണ്ടും കോടതികയറുമെന്നുറപ്പാണ്​. താൽക്കാലിക വി.സി നിയമനങ്ങളിൽ സർക്കാർ താൽപര്യം നടക്കട്ടെയെന്ന അയഞ്ഞ നിലപാടിലാണ് ഗവർണറെങ്കിലും സ്ഥിരം വി.സി നിയമനം ചട്ടപ്രകാരം നടത്തണമെന്ന നിലപാടിലാണ്​ അദ്ദേഹം. എന്നാൽ, ഗവർണറുടെ കാലാവധി അവസാനിക്കുന്നതുവരെ താൽക്കാലിക വി.സിമാരെ വെച്ച് സർവകലാശാല ഭരണം നടത്താനാണ് സർക്കാർ നീക്കം. വി.സി പദവി ഒഴിവുവന്ന സർവകലാശാലകൾക്ക്​ പുതിയ വി.സി നിയമനത്തിന്​ സെർച് കമ്മിറ്റി രൂപവത്​കരിക്കാൻ സർക്കാറും സർവകലാശാലകളും പ്രതിനിധിയെ നൽകിയിട്ടുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG UniversityMG VCDr Sabu Thomas
News Summary - The government's recommendation to the governor to re-appoint MG VC Dr. Sabu Thomas
Next Story