ദിനം തോറും 20 കോടി രൂപയാണ് സർക്കാർ പരസ്യത്തിന് വേണ്ടി ചെലവഴിക്കുന്നതെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ പരസ്യപ്രചരണത്തിനായി ചിലവഴിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. എല്ലാ ദിവസവും ഇരുപത് കോടി രൂപയാണ് സർക്കാർ പരസ്യം നൽകാൻ ചിലവഴിക്കുന്നതെന്നാണ് സുധാകരന്‍റെ ആരോപണം.
തനിക്ക് ഭ്രാന്താണെന്ന് കെ.കെ.രാഗേഷ് എം.പി പറഞ്ഞു. ആർക്കാണ് ഭ്രാന്തെന്ന് പരിശോധിക്കാം. സത്യം പറയുന്ന തനിക്കണോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കണോ ഭ്രാന്ത്. തനിക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ കെ.കെ രാഗേഷ് എം പി ആദ്യം പരിശോധനക്ക് തയ്യാറാകണം. തന്നെ പട്ടി എന്നു വിളിച്ച കെ കെ രാഗേഷിനെ നിലാവെളിച്ചത്തെ നോക്കി ഓരിയിടുന്ന നായയായി മാത്രമേ കാണുന്നുള്ളൂ എന്നും സുധാകരൻ പറഞ്ഞു.
പൊലീസ് എന്ന പേരിൽ ഗുണ്ടകളെ യൂണിഫോം നൽകി പറഞ്ഞ് വിടുകയാണ് സര്‍ക്കാര്‍. പിണറായി വിജയനെ വിമർശിക്കുമ്പോൾ അതിനെ അധിക്ഷേപം എന്ന് പറയുന്നു. കുലത്തൊഴിൽ പറഞ്ഞത് ആക്ഷേപിക്കാനല്ല. പിണറായിയോട് വ്യക്തിപരായ വിരോധം വച്ചു കൊണ്ടല്ല താൻ പ്രതികരിച്ചത്. പിണറായി ഒരാളുടെ അച്ഛനെ കുറിച്ചു പറഞ്ഞതിൻ്റെ വേദന മനസ്സിലാക്കാൻ വേണ്ടി മാത്രമാണെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
