
വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാൽ, സർക്കാർ അപ്പീൽ പോകണം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കുന്ന ഹൈകോടതി വിധി വിഷയം ആഴത്തിൽ മനസ്സിലാക്കാതെയാണെന്നും കോടതി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണെന്നും സർക്കാർ അപ്പീൽ പോകണമെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികൾ വീതിക്കണമെന്ന കോടതി നിർദേശം സംസ്ഥാനത്ത് ന്യൂനപക്ഷപക്ഷ ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച ചരിത്രപശ്ചാത്തലം വേണ്ടവിധം ഗ്രഹിക്കാതെയാണ്.
26 ശതമാനം വരുന്ന മുസ്ലിംകളുടെ സാമൂഹികവും സാമ്പത്തികവും തൊഴിൽപരവുമായ പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശിപാർശ ചെയ്ത പ്രകാരമാണ് ന്യൂനപക്ഷ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ മൊത്തം ക്ഷേമം മുൻനിർത്തി ബൃഹത്തായ പദ്ധതികൾക്ക് രൂപം നൽകണമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.