Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിന്ത ജെറോമിനെതിരായ...

ചിന്ത ജെറോമിനെതിരായ പരാതിയുടെ പേരിൽ ആക്രമണമുണ്ടായിട്ടില്ലെന്ന്​ സർക്കാർ

text_fields
bookmark_border
Chinta Jerome
cancel

കൊ​ച്ചി: ചി​ന്ത ജെ​റോ​മി​നെ​തി​രെ വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് വി​ഷ്‌​ണു സു​നി​ലി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. ഒ​രു മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. ചി​ന്ത ജെ​റോ​മി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ത​നി​ക്ക്​ നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ വി​ഷ‌്ണു സു​നി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. യു​വ​ജ​ന ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം ര​ണ്ടു വ​ർ​ഷ​ത്തോ​ളം കൊ​ല്ല​ത്തെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് വി​ഷ്‌​ണു സു​നി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ​

തു​ട​ർ​ന്ന് റി​സോ​ർ​ട്ട്​ ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ചി​ന്ത​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു​സം​ഘം ത​ന്നെ ആ​ക്ര​മി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് വി​ഷ്‌​ണു സു​നി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ ഹ​ര​ജി​ക്കാ​ര​ന്​ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കൊ​ട്ടി​യം പൊ​ലീ​സി​ന്​ ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​​ടെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ഹ​ര​ജി​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കൊ​ല്ലം ജോ​ന​ക​പു​രം സ്വ​ദേ​ശി ബി​ലാ​ലി​നെ​യും മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ഷൈ​നു​ദ്ദീ​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinta Jerome
News Summary - The government said there was no attack on the complaint against Chinta Jerome
Next Story