Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ഇരകളോടൊപ്പമാണ്, വാളയാർ കേസിൽ എ.കെ. ബാലൻ

text_fields
bookmark_border
പുനരന്വേഷണത്തിന് തടസ്സമില്ല എന്ന് മന്ത്രി
സർക്കാർ ഇരകളോടൊപ്പമാണ്, വാളയാർ കേസിൽ എ.കെ. ബാലൻ
cancel

പാലക്കാട്: വാളയാറിൽ സഹോദരികൾ ദുരൂഹ മരണത്തിന് ഇരയായ സംഭവത്തിൽ ഇരകൾക്കെതിരെ ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി എ.കെ ബാലൻ. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവർത്തകരും പെൺകുട്ടിയുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം മന്ത്രി ബാലന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇവരുമായി പാലക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രി കൂടിക്കാഴ്ച നടത്തി.

പ്രധാന പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി എന്ന ആരോപണം മാതാപിതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. ഇതിന് വഴിയൊരുക്കിയ സാജനെന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. പുനരന്വേഷണത്തിന് തടസ്സമില്ല എന്ന് മന്ത്രി അറിയിച്ചു. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, സി.ആർ നീലകണ്ഠൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story