Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആശാവർക്കർമാരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്നത് ക്രൂരത- രമേശ് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 52 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരോട് സംസ്ഥാനസര്‍ക്കാര്‍ ക്രൂരതയാണ് കാട്ടുന്നതെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇത്രയും ക്രൂരമായ നിലപാട് എടുക്കുന്നത് എന്തിന് എന്നു മനസിലാകുന്നില്ല. ഈ വിഷയം പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാക്കള്‍ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ.
വെറും ദുരഭിമാനവും ധാര്‍ഷ്ട്യവും കൊണ്ടു മാത്രമാണ് മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചക്ക് എടുക്കാത്തത്. ആരോഗ്യമന്ത്രി മുന്നു ദിവസം ഇവരോട് കാത്തിരിക്കാന്‍ പറയുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതിനു വേണ്ടിയാണ്. ദയവ് ചെയ്ത് ഈ പാവങ്ങളുടെ പ്രശ്നം പരിഹരിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരം തുടങ്ങി നാലാം തവണയാണ് രമേശ് ചെന്നിത്തല ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിക്കുന്നത്.
Next Story

