Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാപാരികളോടും...

വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന്​ വിരോധമില്ല -സജി ചെറിയാൻ

text_fields
bookmark_border
വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന്​ വിരോധമില്ല -സജി ചെറിയാൻ
cancel

തിരുവനന്തപുരം: വ്യാപാരികളോടും സിനിമക്കാരോടും സർക്കാറിന്​ വിരോധമില്ലെന്ന്​ സാംസ്​കാരിക വകുപ്പ്​ മന്ത്രി സജി ചെറിയാൻ. പ്രശ്​നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ്​ സർക്കാർ ഇപ്പോൾ പ്രാധാന്യം നൽകുന്നത്​.

തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്ക​ട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. നേരത്തെ ആറോളം മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്ന്​ മാറ്റിയിരുന്നു. സംസ്ഥാനത്തെ കോവിഡ്​ നിന്ത്രണങ്ങളിൽ സിനിമ ചിത്രീകരണത്തിന്​ ഇളവ്​ അനുവദിക്കാത്തതിനെ തുടർന്നാണ്​ ഷൂട്ടിങ്​ മാറ്റിയത്​.

മോഹൻലാൽ നായകനാവുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും ഇത്തരത്തിൽ​ തെലങ്കാനയിലേക്ക്​ മാറ്റിയിരുന്നു. ലോക്​ഡൗണിന്​ ശേഷം സിരീയൽ ചിത്രീകരണത്തിന്​ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും സിനിമ ഷൂട്ടിങ്​ അനുവദിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saji Cherian
News Summary - The government is not against traders and filmmakers - Saji Cherian
Next Story