നിലവിലെ കാമറകളിലെ പിഴ സർക്കാർ ഒഴിവാക്കിയിട്ടില്ല
text_fieldsതിരുവനന്തപുരം: പുതിയ കാമറകളിലെ പിഴ ഒരുമാസത്തേക്ക് ഒഴിവാക്കിയെങ്കിലും നിലവിലെ കാമറകളിലെ പിഴ സർക്കാർ ഒഴിവാക്കിയിട്ടില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ചുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ ഈമാസം 20 മുതൽ മെയ് 19 വരെ ഒരു മാസത്തേക്ക് ഒഴിവാക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചു.
എന്നാൽ, നിലവിൽ മോട്ടോർ വാഹന വകുപ്പും പൊലീസ് വകുപ്പും നിരത്തിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് കൈമറകളിൽ നിന്നുള്ള ഈ ചല്ലാൻ കേസുകളിലും, പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയാറാക്കുന്ന ഈ ചെല്ലാൻ കേസുകളിലും രേഖപ്പെടുത്തിയ പിഴ സർക്കാർ ഒഴിവാക്കിയിട്ടില്ല. ഇത്തരം പിഴകൾ വാഹന ഉടമകൾ അടക്കണം.
ബോധവൽക്കരണത്തിന്റെ ഭാഗമായി ആർട്ടിഫിഷൽ ഇന്റലിജെൻസ് കാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഇത്തരത്തിൽ ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിങ് മെമ്മോ തപാലിൽ ലഭിക്കും. ഫോണിൽ എസ്.എം.എസ് അലർട്ട് ലഭിക്കില്ല.
ഇത്തരത്തിൽ വാണിങ് മെമ്മോ അല്ലാത്ത മറ്റ് ഈ ചെല്ലാൻ കേസുകളിൽ ഫോണിൽ അലർട്ട് നൽകുന്നതും പിഴ അടക്കണം. പിഴ നടക്കാത്ത പക്ഷം 30 ദിവസങ്ങൾക്ക് ശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു. നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റം ഉണ്ടെങ്കിൽ വാഹനം ഉടമകൾക്ക് തന്നെ പരിവാൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

