Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ ചെലവുകൾക്ക്​...

ഗവർണറുടെ ചെലവുകൾക്ക്​ നിയന്ത്രണമില്ലെന്ന് സർക്കാർ

text_fields
bookmark_border
governor arif mohammed khan
cancel

തിരുവനന്തപുരം: ഗവർണറുടെ ചെലവുകൾക്ക്​ നിയന്ത്രണം ഏർ​പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന​ സർക്കാർ . സാമ്പത്തിക പ്രതിസന്ധി രാജ്​ഭവനെയും ബാധിച്ചുവെന്ന ഗവർണറുടെ പരാമർശത്തിന്‍റെ സാഹചര്യത്തിലാണ് സർക്കാറിന്റെ വിശദീകരണം​.

ഗവർണറുമായി ബന്ധപ്പെട്ട്​ 22-23 ബജറ്റിൽ 12.70 കോടി രൂപയുടെ അടങ്കൽ നിശ്ചയിച്ചിരുന്നു. എന്നാൽ, ആ വർഷം 13.20 കോടി രൂപയായിരുന്നു യഥാർഥ ചെലവ്​​. ഇക്കൊല്ലം 12.52 കോടി രൂപയായാണ്​ ബജറ്റ്​ അടങ്കൽ. ഒക്ടോബർ വരെ 6.70 കോടി ചെലവിട്ടു. രാജ്​ഭവനിൽനിന്ന്​ വരുന്ന ഫയലുകളിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ലെന്നാണ്​​ ധനവകുപ്പ്​ പറയുന്നത്​.

ഇക്കൊല്ലം ബജറ്റിൽ മെഡിക്കൽ ഇനത്തിൽ 1.75 ലക്ഷം രൂപയാണ്​ ആവശ്യപ്പെട്ടത്​. ഇതുവരെ ചെലവ്​ നാലു​ലക്ഷം രൂപയാണ്​. യാത്ര ഇനത്തിൽ ബജറ്റിൽ ആവശ്യപ്പെട്ടത്​ 10 ലക്ഷമാണ്​. 15 ലക്ഷം രൂപ ഇതിനകം ചെലവായി. മറ്റ്​ വിഭാഗങ്ങളിൽ 70 ലക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ചെലവ്​ 15 ലക്ഷം രൂപയാണ്​. അറ്റകുറ്റപ്പണി വിഭാഗത്തിൽ 3.96 ലക്ഷം രൂപയാണ്​ ആവശ്യപ്പെട്ടത്​. ഇതുവരെ രണ്ടു​ലക്ഷം ചെലവായെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arif Mohammed Khan
News Summary - The government has no control over the governor's expenses
Next Story