പി.പി.ഇ കിറ്റിന് 273 രുപ, മാസ്കിന് 3.90; അവശ്യവസ്തുക്കൾക്ക് സർക്കാർ വില നിശ്ചയിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സംസ്ഥാന സർക്കാർ വില നിശ്ചയിച്ചു. അമിതവില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതും കരിഞ്ചന്തയും ഒഴിവാക്കാനാണ് അവശ്യ വസ്തു നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചത്.
വിവിധ വസ്തുക്കളുടെവില:
പി.പി.ഇ കിറ്റ് 273 രൂപ
എന്‍. 95 മാസ്ക് 22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്ക് 3.90 രൂപ
ഫേസ് ഷീല്‍ഡ് 21 രൂപ
ഡിസ്പോസിബിള്‍ ഏപ്രൺ 12 രൂപ
സര്‍ജിക്കല്‍ ഗൗൺ 65 രൂപ
പരിശോധനാ ഗ്ലൗസ് 5.75 പൈസ
ഹാന്‍ഡ് സാനിറ്റൈസര്‍ 500 മില്ലി 192 രൂപ, 200 മില്ലി 98 രൂപ, 100 മില്ലി 55 രൂപ
സ്റ്റിറയില്‍ ഗ്ലൗസ് ജോഡി 15 രൂപ
എൻ.ആര്.ബി മാസ്ക് 80 രൂപ
ഓക്സിജന്‍ മാസ്ക് 54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്റർ 1520 രൂപ
ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്റർ 1500 രൂപ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

