Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി

text_fields
bookmark_border
ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കി
cancel

തിരുവനന്തപുരം: ഗൾഫ് മേഖലയിലെ സംഘർഷം രൂക്ഷമായതിനാൽ നിശ്ചയിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക അനുമതി നേടിയ ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്. മാറ്റി വെച്ച പരീക്ഷകൾ ഇനി നടത്താൻ സാധിക്കില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ നടപടി. പരീക്ഷകൾക്ക് പകരം സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.

എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് ഓണം, വിഷു പരീക്ഷകളുടെ മാർക്കിന്റെ ശരാശരി പരിഗണിച്ചും പ്ലസ് ടു വിദ്യാർഥികൾക്ക് പ്ലസ് വൺ മാർക്കിന്റെ അടിസ്ഥാനത്തിലും ബോണസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ശരാശരി പരിഗണിച്ചും അന്തിമ മാർക്ക് നൽകാനും അതിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തി യഥാസമയം പരീക്ഷകൾ നടത്തി മൂല്യനിർണയം നടത്താൻ സാധിക്കില്ലെന്ന തീരുമാനത്തിലാണ് പരീക്ഷകൾ റദ്ദാക്കിയത്.

ഗൾഫ് രാജ്യങ്ങളിലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സി.ബി.എസ്.ഇ മാറ്റിവെച്ചു. പശ്ചിമേഷ്യയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് മാർച്ച് അഞ്ച്, ആറ് തീയതികളിൽ നടക്കേണ്ട പരീക്ഷകൾ മാറ്റിവെച്ചതെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ സ്കൂൾ പ്രിൻസിപ്പൽമാർക്ക് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഇതുസംബന്ധിച്ച നിർദേശം നൽകി. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബോർഡ് അറിയിച്ചു.

മാർച്ച് അഞ്ചിന് യോഗം ചേർന്ന് തുടർ പരീക്ഷകളിൽ തീരുമാനം അറിയിക്കും. പരീക്ഷകളെക്കുറിച്ച് അറിയാൻ വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കണമെന്നും സി.ബി.എസ്.ഇ നിർദേശിച്ചു. മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷ നേരത്തെ മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The government has decided to cancel SSLC and Plus Two exams in the Gulf region
Next Story