Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​രു​ടെ മു​ന്നി​ലും...

ആ​രു​ടെ മു​ന്നി​ലും ത​ല​യു​യ​ർ​ത്തി നിൽക്കാൻ സർക്കാറിനു കഴിയുമെന്ന്​ മുഖ്യമന്ത്രി; ഒ​രു​ ത​ര​ത്തി​ലും ക​മീ​ഷ​ൻ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാണിത്

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രു​ടെ മു​ന്നി​ലും ത​ല​യു​യ​ർ​ത്തി നിൽക്കാൻ ഈ സർക്കാറിനു കഴിയുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രു​ടെ​യും മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി​വ​രി​ല്ല. ഈ ​മ​ന്ത്രി​സ​ഭ​ക്കും ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കു​മു​ള്ള പ്ര​ത്യേ​ക​ത അ​തു​ത​ന്നെ​യാ​ണ്. അ​ഴി​മ​തി​യു​ടെ കാ​ര്യം വ​രു​മ്പോ​ൾ ആ​രു​ടെ മു​ന്നി​ലും ത​ല​കു​നി​ക്കേ​ണ്ട​തി​ല്ല. ആ ​ത​ല​കു​നി​ക്കാ​ത്ത അ​വ​സ്ഥ എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​ക്കാ​നാ​വ​ണം. ഞ​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​ക്കി​യാ​ൽ പോ​രാ. എ​ല്ലാ​വ​രും ആ ​നി​ല​യി​ലേ​ക്കെ​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​വ​ടി​യാ​റി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന ആ​സ്ഥാ​ന​മാ​യി നി​ർ​മി​ക്കു​ന്ന റ​വ​ന്യൂ ഭ​വ​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒ​രു​ത​ര​ത്തി​ലും ക​മീ​ഷ​ൻ ഇ​ല്ലാ​ത്ത സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ഴി​മ​തി തീ​ർ​ത്തും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. മ​നു​ഷ്യ​ന്‍റെ ആ​ർ​ത്തി​യാ​ണ് അ​ഴി​മ​തി​ക്ക് കാ​ര​ണ​മെ​ന്ന് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴ​ര​വ​ർ​ഷ​മാ​യി താ​ൻ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രെ​ങ്കി​ലും മ​നഃ​സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ക​രി​ല്ല. കു​റ്റം ചെ​യ്താ​ൽ മാ​ത്ര​മേ മ​നഃ​സ​മാ​ധാ​നം ത​ക​രൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ല്ല ശ​മ്പ​ളം പ​റ്റു​ന്ന ഒ​രാ​ളാ​ണ് ഒ​രു ന്യാ​യ​മാ​യ കാ​ര്യ​ത്തി​ന് അ​യാ​ളെ ഒ​രാ​ൾ സ​മീ​പി​ച്ച​പ്പോ​ൾ പ​ണം ചോ​ദി​ക്കു​ന്ന​ത്. അ​പ്പോ​ൾ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ന്ന അ​വ​സ്ഥ​യാ​ണ് വ​ന്ന​ത്. ഇ​ത്ത​ര​മൊ​രു നി​ല​യി​ലേ​ക്ക് നാം ​അ​ധഃ​പ​തി​ക്കാ​തി​രി​ക്ക​ണം. ന​ല്ല​തോ​തി​ൽ സം​സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നം ന​മു​ക്ക് ന​ട​ത്താ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerLDFkerala govt
News Summary - The government can stand tall in front of anyone, Chief Minister
Next Story