ദുരന്തത്തിന് ഉത്തരവാദികൾ സർക്കാറും ജൂഡീഷ്യറിയും -പ്രകൃതിസംരക്ഷണ സമിതി
text_fieldsകൽപറ്റ: കള്ളാടി തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട ദുരന്തത്തിന്റെ ഉത്തരവാദികൾ സർക്കാറും ജൂഡീഷ്യറിയുമാണെന്നും നിർമാണം നിർത്തിവെക്കണമെന്നും പദ്ധതിക്കെതിരെ കോടതിയിൽ പോയ പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ദുരന്തത്തിനുത്തരവാദി സർക്കാർ ആണെന്നും സമഗ്രാന്വേഷണം വേണമെന്നും തുരങ്കപദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമിതി വ്യാഴാഴ്ച കലക്ടറേറ്റ് ധർണ നടത്തും.
രാവിലെ 11.30ന് നടക്കുന്ന സമരത്തിൽ പരിസ്ഥിതി-സാംസ്കാരിക-മനുഷ്യാവകാശ സംഘടന നേതാക്കൾ പങ്കെടുക്കും. ഇപ്പോൾ നടന്നത് പ്രകൃതിയുടെ ചെറിയ മുന്നറിയിപ്പ് മാത്രമാണ്. തുരങ്ക പദ്ധതിയെക്കറിച്ച് ശാസ്ത്രജ്ഞരും വിദഗ്ധരും അടങ്ങിയ സമിതിയെ കൊണ്ട് വിശദമായ പഠനം നടത്തിക്കണമെന്നും അതുവരെ എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവെക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

