നാട്ടിലെ നല്ല കാര്യങ്ങള്‍-അറിയാം, പറയാം: വികസന വണ്ടി തൃക്കാക്കരയില്‍ പര്യടനം തുടങ്ങി
text_fieldsകൊച്ചി: ജില്ലയിലെ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പ്രദര്‍ശനവുമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മൊബൈല്‍ പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. തൃക്കാക്കര മേഖലയിലെ പര്യടനം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല കാക്കനാട് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ഫഌഗ് ഓഫ് ചെയ്തു.
'നാട്ടിലെ നല്ല കാര്യങ്ങള്‍- അറിയാം, പറയാം' എന്ന സന്ദേശവുമായാണ് വാഹനം സഞ്ചരിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് ചിത്രങ്ങളിലൂടെ മനസിലാക്കാം. വികസന ചിത്രങ്ങളും വീഡിയോ പ്രദര്‍ശനവുമായെത്തുന്ന വികസന വാഹനം ഏഴു ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും.
വകുപ്പ് പ്രസിദ്ധീകരിച്ച വിവിധ മാസികകളും കൈപ്പുസ്തകങ്ങളും, വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എന്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

