Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇ​ട​തു​സ​ർ​ക്കാ​ർ...

‘ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​ത്തി​യ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ച​ര​ട്​ കോ​ൺ​ഗ്ര​സിന് നേരെ, കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും’ -നരേന്ദ്ര മോദി

text_fields
bookmark_border
‘ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​ത്തി​യ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ച​ര​ട്​ കോ​ൺ​ഗ്ര​സിന് നേരെ, കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും’ -നരേന്ദ്ര മോദി
cancel

പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫ്​ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ​പ​രി​ഗ​ണ​ന ​അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യാ​ണെ​ന്നും ഇ​തി​ന്​ തു​ര​ങ്കം​വെ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ.​ഡി.​എ ​പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ലാ​ണ്​ മോ​ദി കോ​ൺ​ഗ്ര​സി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ന്നാ​ൽ, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ല​ട​ക്കം സി.​പി.​എ​മ്മി​നെ​ക്കു​റി​ച്ച്​ കാ​ര്യ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ല്ല.

കേ​ര​ള​ത്തി​ൽ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളോ​ട്​ പ്ര​കോ​പ​ന​പര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്ക​രു​തെ​ന്ന്​ താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ, അ​ത്​ ചെ​വി​ക്കൊ​ള്ളാ​തെ അ​വ​ർ ഗ​ൾ​ഫി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന നി​ല​യി​ൽ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യാ​ണ്. ഇ​ത്​ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ണ്. ഇ​റാ​നി​ൽ കു​ടു​ങ്ങി​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​യ​ത്നി​ച്ച​യ​താ​യും മോ​ദി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത ത​ക​ർ​ക്കു​ക​യാ​ണ് ര​ണ്ടു​ മു​ന്ന​ണി​ക​ളും ആ​ദ്യം ചെ​യ്ത്​​ത്. ഇ​ന്ന്​ അ​വി​ടെ കൊ​ള്ള​യ​ടി​ക്കു​ന്നു. ഇ​ട​തു​സ​ർ​ക്കാ​ർ ന​ട​ത്തി​യ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ച​ര​ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ നേ​ർ​ക്കാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ ഇ​ക്കാ​ര്യ​ത്തി​ൽ നാ​ട​കം ക​ളി​ക്കു​ന്നു. എ​ല്ലാ​വ​രും ക​ള്ളം പ​റ​യു​ന്നു. പൗ​ര​ത്വ ബി​ല്ല്​ വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രും ക​ള്ളം പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ​ർ​ക്കും ഒ​രു കു​ഴ​പ്പ​മു​ണ്ടാ​യി​ല്ല. എ​ഫ്.​സി.​ആ​ർ.​എ വ​ന്ന​പ്പോ​ഴും ക​ള്ളം പ​റ​യു​ന്നു. എ​ന്നാ​ൽ, ഇ​ത്​ ആ​ർ​ക്കും ദോ​ഷ​ക​ര​മാ​കി​ല്ല-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ആവേശക്കടലായി അനന്തപുരി

തി​രു​വ​ന​ന്ത​പു​രം: പൂ​ട്ടി​യ അ​ക്കൗ​ണ്ട്​ വീ​ണ്ടും തു​റ​ക്കാ​ൻ ബി.​ജെ.​പി കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ന്ന നേ​മം ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ​ഷോ. ​ഉ​ത്സ​വ​പ്ര​തീ​തി സൃ​ഷ്ടി​ച്ച അ​ന്ത​രീ​ക്ഷ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന്​ പു​രു​ഷാ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ​തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മോ​ദി ന​ട​ത്തി​യ റോ​ഡ്​ ഷോ ​എ​ൻ.​ഡി.​എ ക്യാ​മ്പി​ന്​ വ​ലി​യ ആ​വേ​ശ​മു​ണ്ടാ​ക്കി.

തി​രു​വ​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക്ക്​ ​ക​ഴി​ഞ്ഞ്​ വൈ​കീ​ട്ട് ആ​റി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​​ത്തി​യ മോ​ദി കി​ള്ളി​പ്പാ​ലം മു​ത​ൽ ക​ര​മ​ന വ​രെ​യാ​ണ്​ റോ​ഡ് ​ഷോ​യി​ൽ പ​​ങ്കെ​ടു​ത്ത​ത്. മോ​ദി​യെ കാ​ണാ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം വ​ൻ​ജ​നാ​വ​ലി​ മൂ​ന്നു​മ​ണി​യോ​ടെ​ത​ന്നെ പ്ര​ദേ​ശ​ത്ത്​ ത​ടി​ച്ചു​കൂ​ടി. അ​ദ്ദേ​ഹം ക​ട​ന്നു​പോ​യ ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ​ല​യി​ട​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ന്‍റെ ത​ന​ത്​​ക​ലാ​രൂ​പ​ങ്ങ​ളും നൃ​ത്യ​നൃ​ത്ത​ങ്ങ​ളു​മൊ​രു​ക്കി ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മാ​ണ്​ ബി.​ജെ.​പി സൃ​ഷ്ടി​ച്ച​ത്.

സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ള്ളി​പ്പാ​ലം മു​ത​ൽ ക​ര​മ​ന വ​രെ ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത്​ അ​തി​ന​പ്പു​റ​ത്താ​ണ് ആ​ളു​ക​ളെ നി​ർ​ത്തി​യ​ത്. 6.30ഓ​ടെ റോ​ഡ്​ ഷോ ​ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യ​മെ​ടു​ത്താ​ണ്​ റോ​ഡ്​​ഷോ ക​ര​മ​ന​യി​ൽ അ​വ​സാ​നി​ച്ച​ത്. തു​ട​ർ​ന്ന് മോ​ദി രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modielection campaignNDAfcraSabarimalaKerala Assembly Election 2026
News Summary - The gold-smuggling scam carried out by the Left government is against the Congress, the NDA government will come to power in Kerala - Narendra Modi
Next Story