'ഇങ്ങനെയൊന്നും ആടിനെ കെട്ടല്ലേ' ! ടെൻഷൻ അടിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ലെന്ന് കെ.എസ്.ഇ.ബി
text_fieldsആടിനെ വളർത്തുന്നവർ കേരളത്തിൽ ധാരാളമാണ്. പുല്ല് തിന്നാനും മറ്റുമായി പറമ്പുകളിലും മറ്റും കെട്ടുകയും ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ഒരാൾ കെട്ടി കെട്ടി ഒടുവിലെത്തിയത് ഹൈ ടെൻഷൻ ലൈനിന്റെ എ ബി സ്വിച്ച് ഹാൻഡിലിൽ. ആരും കയറാത്തത് കൊണ്ട് കൂടുതൽ പച്ചപ്പ് കണ്ടപ്പോൾ കെട്ടിപ്പോയതാകും. പക്ഷെ ആടിന്‍റെയും ആളിന്‍റെയും ആയുസിന് ഇത് നല്ലതല്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കെ.എസ്.ഇ.ബി പേജിലൂടെയാണ് അധികൃതർ അപടകരമായ രീതിയിൽ ആടിനെ കെട്ടിയിട്ടതിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ആടിനെ മേയ്ക്കാൻ കെട്ടിയത് കെ എസ് ഇ ബിയുടെ ഹൈ ടെൻഷൻ ലൈനിന്റെ എ ബി സ്വിച്ച് ഹാൻഡിലിൽ! അപകടമുണ്ടാവാൻ മറ്റെന്ത് വേണം?
വൈദ്യുതി പ്രതിഷ്ഠാപനങ്ങളിൽ ഒരു കാരണവശാലും കന്നുകാലികളെ കെട്ടുകയോ അയകെട്ടി തുണി വിരിക്കുകയോ ചെയ്യരുത്.
അൽപ്പം ജാഗ്രത വലിയ അപകടം ഒഴിവാക്കും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

