Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘടിത സകാത്തി​െൻറ...

സംഘടിത സകാത്തി​െൻറ ലക്ഷ്യം സാമൂഹിക പുരോഗതി -എം.ഐ. അബ്​ദുൽ അസീസ്​

text_fields
bookmark_border
baithuzakath
cancel
camera_alt

ബൈ​ത്തു​സ്സ​കാ​ത്ത് കേ​ര​ള ഭ​വ​ന പ​ദ്ധ​തി പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്​ തൃ​ശൂ​രി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തൃ​ശൂ​ർ: സം​ഘ​ടി​ത സ​കാ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക പു​രോ​ഗ​തി​യാ​ണ്​ ഇ​സ്​​ലാം ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്. ബൈ​ത്തു​സ്സ​കാ​ത്ത് കേ​ര​ള​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 277 പേ​ർ​ക്ക്​ വീ​ട്​ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​മീ​ർ.

സം​ഘ​ടി​ത സ​കാ​ത്ത്​ സം​രം​ഭ​ങ്ങ​ളെ ശ​ക്​​തി​പ്പെ​ടു​ത്തി സ​മ്പ​ത്തി​നെ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള പ​ദ്ധ​തി​യാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്​​. ഈ ​സാ​മൂ​ഹി​ക ബാ​ധ്യ​ത നി​ർ​വ​ഹ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ന്ന​തോ​ടെ സ​മ്പ​ത്ത്​ ശു​ദ്ധീ​ക​രി​ച്ച്​ ധ​നി​ക​​ൻ​ വി​ശു​ദ്ധ​നാ​യി തീ​രു​ന്നു​. ഇ​സ്​​ലാ​മി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യു​ടെ അ​ടി​സ്ഥാ​ന​മാ​ണി​ത്.

സ്ര​ഷ്​​ടാ​വി​നോ​ടു​ള്ള ബാ​ധ്യ​ത നി​ർ​വ​ഹ​ണം സാ​ധ്യ​മാ​കു​ന്ന​തോ​ടൊ​പ്പം സ​മ​സൃ​ഷ്​​ടി​ക​ളോ​ടു​ള്ള ബാ​ധ്യ​ത നി​ർ​വ​ഹ​ണം കൂ​ടി​യാ​ണി​ത്. സ​മ്പ​ത്ത്​ അ​നു​വ​ദ​നീ​യ​മാ​യ രീ​തി​യി​ൽ എ​ത്ര​യും വ​ള​ർ​ത്താ​ൻ ഇ​സ്​​ലാ​മി​ക ശ​രീ​അ​ത്ത്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം സ​മ്പ​ത്തു​കൊ​ണ്ട്​ സ​മൂ​ഹ​ത്തി​െൻറ​യും ഇ​ല്ലാ​ത്ത​വ​െൻറ​യും ആ​വ​ശ്യം പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോ​ഷ്യ​ലി​സ​ത്തി​ന്​ മു​േ​മ്പ സ​കാ​ത്ത്​ അ​ട​ക്കം കാ​ര്യ​ങ്ങ​ളി​ലൂ​ടെ ഇ​സ്​​ലാ​മി​െൻറ സ​മ​സൃ​ഷ്​​ടി ഭാ​വ​ന പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കി ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​വു​ക​യാ​യി​രു​ന്നു പ്ര​വാ​ച​ക​നെ​ന്നും ആ ​പ്ര​വാ​ച​ക​​ മാ​തൃ​ക സൂ​ക്ഷ്​​മ​മാ​യി പി​ൻ​പ​റ്റി സ​മൂ​ഹ​ത്തി​ൽ പ​രി​വ​ർ​ത്ത​നം സൃ​ഷ്​​ടി​ക്കു​ക​യാ​ണ്​ ബൈ​ത്തു​സ്സ​കാ​ത്ത്​ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും​ ഭ​വ​ന പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി പ​റ​ഞ്ഞു. ജി​ല്ല ക​ല​ക്​​ട​ർ ഹ​രി​ത വി. ​കു​മാ​ർ ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ബൈ​ത്തു​സ്സ​കാ​ത്ത് കേ​ര​ള ചെ​യ​ർ​മാ​ൻ വി.​കെ. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ ആ​ല​ത്തൂ​ർ ബൈ​ത്തു​സ്സ​കാ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ​പ്ര​സി​ഡ​ൻ​റ്​ പി.​കെ.​എ. ജ​ലീ​ൽ ആ​ശം​സ നേ​ർ​ന്നു. പീ​പ്പ്​​ൾ​സ്​ ഫൗ​േ​ണ്ട​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​കെ. മു​ഹ​മ്മ​ദ​ലി സ​മാ​പ​നം ന​ട​ത്തി. അ​ബ്​​ദു​ൽ ക​രീം പെ​രു​മ്പി​ലാ​വ്​ ഖി​റാ​അ​ത്ത്​ ന​ട​ത്തി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​നീ​ർ വ​ര​ന്ത​ര​പ്പി​ള്ളി സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ സി.​എ. സ​ലീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:zakat 
News Summary - The goal of organized zakat is social progress - MI Abdul Aziz
Next Story