യുവതിയോട് അപമര്യാദയായി പെരുമാറി; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
text_fieldsകോന്നി: എൻ.ജി.ഒ യൂനിയൻ പ്രവർത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സി.പി.എം കോന്നി ഏരിയ കമ്മിറ്റി അംഗം സംഗേഷ് ജി. നായരെ പാർട്ടി സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റിനിർത്തിയാണ് നടപടി.
കോന്നി ഏരിയ കമ്മിറ്റി ചേർന്ന് എടുത്ത തീരുമാനം ജില്ല കമ്മിറ്റിക്ക് വിടുകയും അംഗീകരിക്കുകയുമായിരുന്നു. കോന്നിയിൽ കരിയാട്ടം ഫെസ്റ്റ് നടന്ന സമയത്ത് യുവതിയോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇവർ സി.പി.എം ജില്ല കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
നാലുമാസം മുമ്പാണ് പരാതി നൽകിയത്. എന്നാൽ, നടപടി ഉണ്ടായില്ല. അതിനിടെ, കോന്നിയിൽ നടന്ന നവകേരള സദസ്സിൽ കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാറിനൊപ്പം സംഗേഷ് പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. പരാതി പിന്നീട് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് നടപടി ഉണ്ടായത്. പാർട്ടി കമീഷന് സംഗേഷ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുകണ്ട് തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

