നെയ്യാറ്റിൻകര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കെ ആറ്റിൽ വീണ് കുട്ടി മരിച്ചു. നെയ്യാറ്റിൻകര തൊട്ടതുവിള പാലക്കടവ് സജിന്‍റെ മകൾ ഒന്നേമുക്കാൽ വയസുള്ള അനാമികയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന അനാമിക അബദ്ധത്തിൽ വീടിനു പുറകുവശത്തുള്ള നെയ്യാറിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു.
അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിൽ കുട്ടിയെ ആറ്റിൽ നിന്ന് കണ്ടെടുത്തു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടം നടന്ന ഒന്നര മണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാസേനക്ക് സന്ദേശം ലഭിച്ചത്. നെയ്യാറ്റിൻകര ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ രൂപേഷ് എസ്.പി, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ സി.എസ് അജികുമാർ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.