Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മ ഓടിച്ച കാർ ഇടിച്ചുകയറി; വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
Accident Death
cancel

താമരശ്ശേരി ​(കോഴിക്കോട്): ഉമ്മ​ ഓടിച്ച കാർ നിയന്ത്രണം വിട്ട് വീട്ടുവരാന്തയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മകൾ മരിച്ചു. കൊടുവള്ളി നെല്ലാങ്കണ്ടിയിലാണ് അപകടം. പുതുപ്പാടി ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകൾ മൂന്നര വയസുകാരി മറിയം നസീർ ആണ് മരിച്ചത്.

കൊടുവള്ളി നെല്ലാങ്കണ്ടി ആലപ്പുറായിലുള്ള ഉമ്മയുടെ വീട്ടുമുറ്റത്ത് വെച്ചാണ് അപകടം. ലുബ്ന ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വീട്ടുപടിയിലിരിക്കുകയായിരുന്ന മകളുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആ​ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മറിയത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: യാരിസ്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച ഈങ്ങാപ്പുഴ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The girl died after being hit by the car
Next Story