ആശാസമരത്തെ പിന്തുണച്ച് ജില്ലകളിലും പൊതുസമൂഹം രംഗത്ത്
text_fieldsതിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കലെ ആശ വർക്കർമാരുടെ സമരം 48 ദിവസം പിന്നിടുമ്പോൾ സമരാവേശം ഏറ്റെടുത്ത് വിവിധ ജില്ലകളിൽ പൊതുസമൂഹം രംഗത്തിറങ്ങി. ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ടു പോകുമ്പോഴും ആശാവർക്കർമാരുടെയും പ്രതീക്ഷ പൊതുജനങ്ങളുടെയും പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം തുടങ്ങി വിവിധ ജില്ലകളിൽ നടന്ന പരിപാടികളിൽ ആശാവർക്കർമാരും പൊതുജനങ്ങളും അണിനിരന്നു.
തലസ്ഥാനത്തെ സമരവേദിയിലെപ്പോലെ ജില്ലകളിലും പിന്തുണ ലഭിക്കുന്നത് സമരത്തിന്റെ ന്യായയുക്തത പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു എന്നതിന്റെ തെളിവാണ്. ജോലിയിലും ജീവിതത്തിൽ തന്നെയും കടുത്ത പ്രതിസന്ധി നേരിടുമ്പോഴും അവകാശ പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്ന സ്ത്രീകൾ കേരളത്തിൽ സാമൂഹ്യമുറ്റത്തിന്റെ പുതിയ ചരിത്രം എഴുതുകയാണ് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ. സദാനന്ദൻ പറഞ്ഞു.
തലസ്ഥാനത്തെ സമരവേദിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്,എം.പി ജെബി മേത്തർ , മുൻ മന്ത്രി വി.എസ്. ശിവകുമാർ, മുൻ എം.എൽ.എമാരായ കെ.പി ധനപാലൻ, വർക്കല കഹാർ, ശരത് ചന്ദ്രപ്രസാദ്, സിനിമ സീരിയൽ അഭിനേത്രി പ്രിയങ്ക എന്നിവരെത്തി പിന്തുണ അറിയിച്ചു. മരട് നഗരസഭാ ചെയർമാൻ ആൻറണി ആശാൻപറമ്പിൽ തൻ്റെ ഒരു മാസത്തെ ഓണറേറിയമായ 15000 രൂപ സമരത്തിനായി ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

