Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന് വിതരണം...

മയക്കുമരുന്ന് വിതരണം ചെയ്യേണ്ട വിദ്യാർഥികളുടെ ലിസ്റ്റുമായി സംഘം പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന് വിതരണം ചെയ്യേണ്ട വിദ്യാർഥികളുടെ ലിസ്റ്റുമായി സംഘം പിടിയിൽ
cancel

തൃശ്ശൂര്‍ കൈപ്പമംഗലത്ത് മയക്കുമരുന്ന് വിതരണം ചെയ്യേണ്ട വിദ്യാർഥികളുടെ ലിസ്റ്റുമായി ലഹരി വിൽപന സംഘം പിടിയിൽ. ചെന്ത്രാപിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘമാണ് ഇത്. സംഘത്തില്‍ നിന്നും 15.2 ഗ്രാം എം.ഡി.എം.എയും എക്സൈസ് കണ്ടെടുത്തു. ബൈക്ക് വെട്ടിച്ചു കടന്നുകളയുന്നതിനിടെ പ്രതികളെ പിന്തുടര്‍ന്നാണ് പിടികൂടിയത്.

പ്രതികളില്‍ നിന്നും 250ലേറെ വിദ്യാര്‍ഥികളുടെ പേരുകളടങ്ങുന്ന ലിസ്റ്റും എക്സൈസ് കണ്ടെടുത്തു. കടമായി ലഹരി നൽകിയവരുടെ ലിസ്റ്റ് ആണിതെന്നും കോളജ് വിദ്യാര്‍ഥികളാണിവരെന്നുമാണ് എക്‌സൈസ് പറയുന്നത്. പതിനേഴിനും 25നും വയസിന് ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. തൃശ്ശൂര്‍ നഗരപരിധിയിലെയും തീരമേഖലയിലെയും വിദ്യാര്‍ഥികളാണ് എം.ഡി.എം.എ ഉപയോഗിക്കുന്ന ലിസ്റ്റിലുള്ളവരെന്നും എക്സൈസ് അറിയിച്ചു. ലിസ്റ്റിൽ പെൺകുട്ടികളുടെ പേരും ഉൾ​പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsThrissur NewsMDMA casestudents list
News Summary - The gang was arrested with the list of students to be distributed drugs
Next Story